May 17, 2024

മാനന്തവാടി മാർക്കറ്റിൽ പുഴുവരിച്ച മീൻ വിൽപ്പന നടത്തിയവർക്ക് എതിരെ നടപടി സ്വീകരിക്കണം: സി.പി.ഐ

0
Img 20200227 Wa0232.jpg
മാനന്തവാടി: എരുമത്തെരുവിലെ മത്സ്യ മാംസ മാർക്കറ്റിൽ നിരന്തരമായി പുഴുവരിച്ച മത്സ്യവും മാംസവും പൊതുജനങ്ങൾക്ക് വിൽപ്പന നടത്തിയവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ മാനന്തവാടി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. മാനന്തവാടി എരുമത്തെരുവിലെ മത്സ്യ മാംസ മാർക്കറ്റിൽ നിന്ന് നിരവധി തവണയായി പരാതിയുരുന്നത്. പുഴുവരിച്ച മീനും ഇറച്ചിയും വിൽപ്പന നടത്തിയവർക്ക് എതിരെ നഗരസഭ കർശന നടപടി സ്വീകരിക്കത്തതാണ് പ്രശ്നങ്ങൾക്ക് കരാണം. ദുരിതശ്വസനീതിയിലേക്ക് ചെറിയ തുക അടപ്പിച്ച് വിണ്ടും കച്ചവടം ചെയ്യുന്നതിന് അവസരം ഒരുക്കി കൊടുക്കുകയാണ് നഗരസഭ ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയും പലപ്പോഴും പ്രഹസനമായി മാറുകയാണ്. മാസങ്ങൾക്ക് മുമ്പ് പുഴുവരിച്ച മാംസം എരുമത്തെരുവ് മാർക്കറ്റിൽ പിടികൂടിയിരിന്നു.നഗരസഭയും ഭക്ഷ്യസുരക്ഷ വിഭാഗം  പുഴുവരിച്ച  മത്സ്യവും മാംസവും വിറ്റവർക്ക് എതിരെ കർശന നടപടി സ്വീകരിച്ചില്ലങ്കിൽ ശക്തമായ സമരത്തിന് സിപിഐ മാനന്തവാടി ലോക്കൽ കമ്മറ്റി നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകി. സെക്രട്ടറി കെ.പി വിജയൻ അധ്യക്ഷതവഹിച്ചു.രജിത്ത് കമ്മന, വി.വി ആന്റണി, കെ സജീവൻ, എം ബാലകൃഷ്ണൻ, ഷിലാ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *