May 16, 2024

ആസ്പത്രി ജീവനക്കാര്‍ക്ക് ഗൗണുകള്‍ തയ്യാറാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍

0

    കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയിലും വ്യാപൃതരാവുന്ന ആസ്പത്രി ജീവനക്കാര്‍ക്ക് ഗൗണുകള്‍ തയ്യാറാക്കി വയനാട്ടിലെ കുടുംബശ്രീ യൂണിറ്റുകള്‍. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്ക് ജോലി സമയങ്ങളില്‍ ധരിക്കാനാണ് ഗൗണുകള്‍ തയ്ക്കുന്നത്. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് കുറഞ്ഞ നിരക്കില്‍ ഗൗണ്‍ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന്  നല്‍കുന്നത്. കണിയാമ്പറ്റ ചേല അപ്പാരല്‍ പാര്‍ക്ക്, മുട്ടില്‍ ഫാഷന്‍ നെറ്റ് എന്നീ കുടുംബശ്രീ യൂണിറ്റുകളാണ് ഗൗണ്‍ നിര്‍മ്മിക്കുന്നത്. ജില്ലയിലെ വിവിധ ആശുപത്രികളിലേക്കായി 3200 ഗൗണുകളാണ് തയ്യാറാക്കുന്നത്. ഇതുവരെ തയ്യാറായ ഗൗണുകള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള ഏറ്റുവാങ്ങി ആരോഗ്യ വകുപ്പിന് കൈമാറി. തോട്ടം മേലയിലെ തൊഴിലാളികള്‍ക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമായി 60,000 മാസ്‌ക്കുകളും ഇതിനോടകം കുടുംബശ്രീ വഴി വിതരണം ചെയ്തിട്ടുണ്ട്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അവശ്യ ഭക്ഷണ വസ്തുക്കള്‍ക്ക് ആവശ്യമായ തുണിസഞ്ചിയും മിതമായ നിരക്കില്‍ കുടുംബശ്രീ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *