May 18, 2024

മറുനാട്ടിൽ കുടുങ്ങിയ മലയാളികളുടെ പ്രശ്നത്തിൽ സർക്കാർ ഇരുട്ടിൽ തപ്പുന്നു.സി.മമ്മൂട്ടി എം.എൽ എ

0
Img 20200512 Wa0124.jpg
.
കൽപ്പറ്റ.ലോക്ക് ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്ന പ്രശ്നത്തിൽ സർക്കാർ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്ന് സി.മമ്മൂട്ടി എം.എൽ.എ ആരോപിച്ചു.മറുനാട്ടിൽ കുടുങ്ങിയവരെ കേരളത്തിലേക്ക് മടങ്ങി വരാൻ സൗകര്യമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ലീഗ് ജനപ്രതിനിധികളുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റിൽ നടത്തിയ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു. ഒന്നര മാസമായിട്ടും സർക്കാർ ഈ വിഷയത്തിന് പരിഹാരം കാണാത്തത് നിർഭാഗ്യകരമാണ്.സംസ്ഥാനത്ത് നിന്ന് അതിഥി തൊഴിലാളികളെ കൊണ്ട് പോയ ട്രയിൻ മലയാളികളുടെ മടക്ക യാത്രക്കായി ഉപയോഗപ്പെടുത്താൻ തടസ്സം എന്താണെന്ന് സർക്കാർ വിശദമാക്കണം. വിളിച്ചാൽ വിളി കേൾക്കുന്ന ദൂരത്തിൽ അതിർത്തികളിൽ കഴിയുന്ന വയനാട്ടുകാർക്ക് കെ എസ് ആർ ടി സി വാഹനസൗകര്യമേർപ്പെടുത്താൻ സർക്കാർ തയാറാകണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. പി.വി.അബ്ദുൾ വഹാബ് എം.പി ഓൺലൈൻ ഭാഷണത്തിലൂടെ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.അസ്മത്ത്.പി.ഇസ്മായിൽ.എ.ദേവകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ.ഹനീഫ എന്നിവരാണ് സാമൂഹിക അകലം പാലിച്ച്സമരത്തിൽ പങ്കാളികളായത്. റസാഖ് കൽപ്പറ്റ. എ.പി.ഹമീദ്.കേയം തൊടി മുജീബ്.പി.സി.മമ്മൂട്ടി.പി.ബാലൻ എന്നിവർ സമരക്കാരെ ആശീർവദിക്കുന്നതിനായി വിവിധ സമയങ്ങളിലായി  കലക്ട്രേറ്റിൽ എത്തിചേർന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *