ഇന്ധന വില വർദ്ധന; സി പി ഐ ധർണ നടത്തി
കൽപറ്റ: ഇന്ധന വില വർധനവിനെതിരെ സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ബ്രാഞ്ച് അടിസ്ഥാനത്തിലാണ് പ്രതിഷേധസമരം നടന്നത്. കോവിഡ് 19 ആരോഗ്യ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണകൾ നടത്തിയിത്. പാർട്ടി പതാകയും പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യം മുഴക്കി നൂറ്കണക്കിന് പാർട്ടി പ്രവർത്തകരാണ് പ്രക്ഷോഭത്തിൽ പങ്കാളികളായത്. ജില്ലാ, മണ്ഡലം നേതാക്കൾ വിവിധ ബ്രാഞ്ചുകളിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ സമരത്തിന് നേതൃത്വം നൽകി. കൽപറ്റ ലോക്കൽ കമ്മറ്റിയിലെ തുർക്കി ബ്രാഞ്ചിൽ സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. ടൈറ്റസ് കുര്യൻ അധ്യക്ഷത വഹിച്ചു. എ വിജയൻ, സി പി റിയാസ് പ്രസംഗിച്ചു. മേപ്പാടിയിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി ഉദ്ഘാടനം ചെയ്തു. എ ബാലചന്ദ്രൻ, സി സഹദേവൻ പ്രസംഗിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയാരായ സി എസ് സ്റ്റാൻലി കണിയാമ്പറ്റയിലും, ഇ ജെ ബാബു മാനന്തവാടിയിലും സമരം ഉദ്ഘാടനം ചെയ്യ്തു.
Leave a Reply