May 18, 2024

ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ക്കും ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്

0

കല്‍പറ്റ-പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗത്തിനു മാര്‍ഗരേഖ അംഗീകരിച്ചു സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും ഗ്രാന്റ് ലഭിക്കും. പതിനാലാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഗ്രാമപ്പഞ്ചായത്തുകള്‍ക്കു മാത്രമാണ് അനുവദിച്ചിരുന്നത്. 2020-21ല്‍ സംസ്ഥാന വാര്‍ഷിക പദ്ധതി അടങ്കലിന്റെ 25 ശതമാനമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ളി വികസനഫണ്ട് വിഹിതമായി നീക്കിവച്ചത്. കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉള്‍പ്പെടെയാണ് വികസനഫണ്ട് വിഹിതം കണക്കാക്കിയത്. 
1,628 കോടി രൂപയാണ് ഗ്രാമപ്രദേശങ്ങള്‍ക്കുള്ള മൊത്തം വിഹിതം. ഇത് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കു യഥാക്രമം 75, 12.5, 12.5  ശതമാനം എന്ന അനുപാതത്തില്‍ വിഭജിച്ചാണ് അനുവദിക്കുന്നത്. 
നഗരമേഖലയ്ക്കുള്ള കേന്ദ്ര ധനകാര്യ കമ്മീഷന്‍ വിഹിതമായ 784 കോടി രൂപയില്‍ 339 കോടി രൂപ പത്തു ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം  നഗരസഞ്ചയങ്ങള്‍ക്കും 445 കോടി രൂപ മലപ്പുറം ഒഴികെ 86 മുനിസിപ്പാലിറ്റികള്‍ള്‍ക്കുമാണ്. ഒരു പ്രധാന നഗരവും(കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി) ഇതിനോടു ചേര്‍ന്നുകിടക്കുന്ന നഗര സ്വഭാവമുള്ള സ്ഥലങ്ങളും  ഉള്‍പ്പെടുന്ന പ്രദേശത്തെയാണ് നഗരസഞ്ചയമായി നിര്‍വചിച്ചിരിക്കുന്നത്. 
50 ശതമാനം അടിസ്ഥാന വിഹിതം, 50 ശതമാനം പ്രത്യേക ഉദ്ദേശ്യ ഗ്രാന്റ് എന്നീ രണ്ടു ശീര്‍ഷകങ്ങളിലാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കു ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് അനുവദിച്ചത്. അടിസ്ഥാന ശമ്പളത്തില്‍നിന്നു ശമ്പളവും എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകളും അനുവദനീയമല്ല. എന്നാല്‍ ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഇനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഏറ്റെടുത്ത പ്രൊജക്ടുകളുടെ സ്പില്‍ഓവര്‍ ബാധ്യത തീര്‍ക്കുന്നതിനു വിഹിതം ഉപയോഗിക്കാം. പ്രത്യേക ഉദ്ദേശ്യ ഗ്രാന്റ് ശുചിത്വം, ഖര-ദ്രവ മാലിന്യ സംസ്‌കരണം, വെളിയിട വിസര്‍ജന വിമുക്തി സ്ഥിതി നിലനിര്‍ത്തല്‍, കുടിവെള്ള പദ്ധതികള്‍, മഴവെള്ളക്കൊയ്ത്ത്, ജലസംരക്ഷണം, ജലസ്രോതസുകളുടെ പരിപോഷണം, ജലാശയങ്ങളുടെ പുനരുജ്ജീവനം, ജലത്തിന്റെ പുനരുപയോഗം എന്നിവയ്ക്കു ഉപയോഗിക്കാമെന്നു മാര്‍ഗരേഖയില്‍ പറയുന്നു. ഇതേ രീതിയിലാണ് മലപ്പുറം ഒഴികെ 86 മുനിസിപ്പാലിറ്റികള്‍ക്കും ഗ്രാന്റ് വിനിയോഗത്തില്‍ അനുവാദം.  
നഗരസഞ്ചയങ്ങള്‍ക്കു പ്രത്യേക ഉദ്ദേശ്യ ഗ്രാന്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നഗരസഞ്ചയത്തിലെ മുഖ്യ നഗരസഭയ്ക്കാണ് ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വകയിരുത്തിയിട്ടുള്ളതെങ്കിലും നിശ്ചിത ഭാഗം മുഖ്യ നഗരസഭയുടെ ഭൂപ്രദേശത്തിനു പുറത്തുള്ള നഗരസഞ്ചയ പ്രദേശങ്ങളില്‍ വിനിയോഗിക്കണം.നഗരസഞ്ചയത്തിനുള്ള മൊത്തം ഗ്രാന്റും മുഖ്യ നഗരസഭയുടെ പുറത്തുള്ള നഗരസഞ്ചയ പ്രദേശങ്ങളില്‍ വിനിയോഗിക്കേണ്ട കറഞ്ഞ തുകയും(ലക്ഷത്തില്‍):തിരുവനന്തപുരം കോര്‍പറേഷന്‍: 4,700-1,410. കൊല്ലം:3,100930. കൊച്ചി:5,9002,314. തൃശൂര്‍:5,2002,947. കോഴിക്കോട്:5,7001,951. കണ്ണൂര്‍:4,6003,831. മലപ്പുറം മുനിസിപ്പാലിറ്റി: 4,7004,337. ശുചിത്വം, ഖര-ദ്രവ മാലിന്യ സംസ്‌കരണം, വെളിയിട വിസര്‍ജന വിമുക്തി സ്ഥിതി നിലനിര്‍ത്തല്‍, കുടിവെള്ള പദ്ധതികള്‍, മഴവെള്ളക്കൊയ്ത്ത്, ജലസംരക്ഷണം, ജലസ്രോതസുകളുടെ പരിപോഷണം, ജലാശയങ്ങളുടെ പുനരുജ്ജീവനം, ജലത്തിന്റെ പുനരുപയോഗം എന്നിവയ്ക്കാണ് തുക വിനിയോഗിക്കേണ്ടത്. 
അടല്‍ മിഷന്‍ ഫോർ റിജ്യുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍(അമൃത്) പോലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തദ്ദേശസ്ഥാപന വിഹിതം വകയിരുത്തുന്നതിനു ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിക്കാന്‍ അനുവാദമില്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *