May 7, 2024

കമ്പളക്കാട് ഗ്യാലറി നിർമ്മാണം വീണ്ടും നാട്ടുകാർ തടഞ്ഞു.

0
കമ്പളക്കാട് :വിവാദങ്ങൾക്കിടെ നിർമ്മാണം പുരോഗമിക്കുന്ന കണിയാമ്പറ്റ  പഞ്ചായത്ത് മിനി സ്‌റ്റേഡിയം ഗ്യാലറി നിർമ്മാണം വീണ്ടും നാട്ടുകാർ തടഞ്ഞു..
സ്റ്റേഡിയത്തിൻ്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടക്കുന്ന ഗാലറി നിർമാണം പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്രത്തിന് തടസ്സം നിൽക്കുന്നെന്ന ആരോപണവുമായി  പരിസരവാസികൾ. 15 വർഷത്തിലേറെയായി ജീവിതത്തിൻ്റെ ഭാഗമായിരുന്ന വഴിയാണ് ഗ്യാലറി നിർമ്മാണത്തോടെ ഇല്ലാതാവുന്നത്. എട്ടോളം കുടുംബങ്ങൾക്ക് പറളിക്കുന്ന് റോഡിൽ നിന്നും വാഹനത്തിൽ വീട്ടിലെത്താനുള്ള ആശ്രയമാണ് ഗാലറി കെട്ടുന്നതോടെ ഇല്ലാതാവുന്നത്. ഗാലറിയോട് ചേർന്നുള്ള നടവഴിയിലൂടെ പിന്നീടുള്ള യാത്ര ദുരിതപൂർണ്ണമാകുമെന്ന ഭയാശങ്കയിൽ ഇന്നും ഗാലറി നിർമ്മാണം പ്രദേശവാസികൾ തടയുകയായിരുന്നു.
 തുടർച്ചയായ രണ്ടാം ദിവസമാണ് ഗാലറി നിർമാണം പ്രദേശവാസികൾ തടയുന്നത്.  ബുധനാഴ്ച്ച രാവിലെ  നിർമ്മാണ പ്രവൃത്തികൾക്കെത്തിയ തൊഴിലാളികളെ തടഞ്ഞപ്പോൾ കമ്പളക്കാട് പോലീസ് സ്ഥലത്തെത്തുകയും നിർദ്ദേശത്തെ തുടർന്ന് താൽക്കാലികമായി പണികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച്ച രാവിലെയും തൊഴിലാളികളെത്തി പ്രദേശവാസികൾ  തടഞ്ഞു.ഇതേ തുടർന്ന് കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജേക്കബും സ്ഥിരം സമിതി ചെയർമാൻ കടവൻ ഹംസയും സ്ഥലത്തെത്തി പ്രദേശവാസികളുമായി ചർച്ച നടത്തി. 
നിലവിലെ നടവഴി ഉപയോഗിക്കുന്നത് തുടരാമെന്നും  ഗ്രൗണ്ട് പ്രവൃത്തി പൂർത്തിയായാൽ ഗേറ്റ് പൂട്ടുമെന്നും പുതിയ വഴി  ഒരുക്കാൻ സാധ്യമല്ലെന്നും  പഞ്ചായത്ത് പ്രസിഡൻ്റ് അറിയിക്കുകയാണ് ചെയ്തത്. പകരം പുതിയ റോഡിനോട് ചേർന്നുള്ള സ്ഥലം പ്രദേശത്തെ കുടുംബങ്ങൾ വാങ്ങി നൽകണമെന്ന  ആവശ്യമാണ് മുന്നോട്ട് വെച്ചതെന്ന് പ്രദേശവാസിയായ അയ്യാട്ട് പോക്കു പറഞ്ഞു. വഴി സൗകര്യമൊരുക്കാതെയുള്ള നിർമ്മാണം തുടർന്നാൽ  തടയുമെന്നും നാട്ടുകാരായ ചേലോത്ത് കുഞ്ഞമ്മദ്, മുഹമ്മദ് മുസ്ലിയാരകം, നൗഷാദ് അമ്പിലേരി എന്നിവരും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *