May 15, 2024

തൊണ്ടർനാട്ടിൽ കർശന നിയന്ത്രണങ്ങൾ: കൂടുതൽ വാർഡുകൾ കണ്ടെയ്മെന്റ് സോൺ : ജാഗ്രത.

0
മക്കിയാട്: കോറാം സ്വദേശിയായ യുവാവ് ഗൾഫിൽ  മരിച്ചതോടെയും
തൊണ്ടർനാട് സ്വദേശിയായ 37 കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നും 
തൊണ്ടർനാട്ടിൽ കർശന നിയന്ത്രണങ്ങൾ .
 തൊണ്ടർനാട് പഞ്ചായത്തിലെ 1,2, 10, 15 വാർഡുകൾ കണ്ടയെൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.കോറോത്ത് വാടക കെട്ടിടത്തിൽ താമസിച്ചിരുന്ന വടകര സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് ആസ്ഥാനമായ കോറോം ടൗണിൽ അദ്ദേഹത്തിന്റെ സമ്പർക്കം ഉണ്ടായി എന്നതിന്റെ പേരിൽ രണ്ട് ദിവസം മുമ്പ് 3, 4, 11, 12, 13 വാർഡുകൾ കണ്ടയെൻ മൻറ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മൊത്തമുള്ള 15 വാർഡിൽ 9 വാർഡുകളും കണ്ടയെൻമെന്റ് സോൺ പ്രദേശങ്ങളായി മാറി.അതോടെ നിര വിൽപ്പുഴ മുതൽ പൂരിഞ്ഞി വരെയുള്ള മാനന്തവാടി – കുറ്റ്യാടി റോഡ് ഉൾപ്പെട്ട ഭാഗം കണ്ടയെൻമെൻറിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭാഗമായി തീർന്നു.കുടകിൽ നിന്നും നാലാം തിയതി തൊണ്ടർനാട്ടിലെത്തിയ കോ വിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് കൂടുതൽ സമ്പർക്കം ഉള്ളതായി അറിയുന്നു. ഇത് ജനങ്ങളിൽ കൂടുതൽ ആശങ്കക്ക് കാരണമായി മാറിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പർക്കമുണ്ടായതായി പറയപ്പെടുന്ന നിരവധി ആളുകളോട് കോറൻ റയിനിലായിരിക്കാൻ ആരോഗ്യ വകപ്പ് അധികൃതർ നിർദ്ദേശം നൽകിയതായി അറിയുന്നു. രോഗം സ്ഥിരീകരിച്ച വ്യക്തി ഈ മാസം 7-ാം തിയ്യതി കോ റോം, മക്കിയാട്, കാഞ്ഞിരങ്ങാട്, പ്രദേശങ്ങളിൽ സമ്പർക്കം പുലർത്തിയതായി പറയപ്പെടുന്ന ഒരു സ്വകാര്യ സ്കൂളിൽ തന്റെ മക്കളുടെ പാഠപുസ്തകം വാങ്ങുന്നതിനായി എത്തിയതിനാൽ അപ്പോൾ സ്ക്കൂളിൽ ഉണ്ടായിരുന്ന ഏതാനും ടീച്ചർമാർ, നേന്ത്രവാഴ കുല കച്ചവടം ചെയ്ത കാഞ്ഞിരങ്ങാട്ടെ കുലപിടിക, അദ്ദേഹം ചായ കുടിച്ച സമീപത്തുള്ള ഒരു ഹോട്ടൽ ഉടമ, ഇദ്ദേഹവുമായി അടുത്ത് ബെന്ധപ്പെട്ട കാഞ്ഞിരങ്ങാട് ഓട്ടോ സ്റ്റാൻഡിലെ ഏതാനും ഓട്ടോറിക്ഷ ഡ്രൈവർമാർ, നേരിട്ട് ,ജില്ലാശുപത്രിയിൽ ഇദ്ദേഹത്തെ കൊണ്ടുപോയ ഡ്രൈവർ, ഇവരുടെ ഭാര്യമാർ, കോറോം ടൗണിൽ ഒന്നിച്ച് ചായ കുടിച്ച ഏതാനും സുഹൃത്തുകൾ തുടങ്ങി അറുപതോളം ആൾക്കാരോടാണ് കോറൻ റീനിലായിരിക്കാൻ അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ഇദ്ദേഹം കുടകിൽ നിന്നും എത്തിയ വിവരം ആരും റിപ്പോർട്ട് ചെയ്യാതിരുന്നതിനാൽ ആരോഗ്യ വകുപ്പോ, പഞ്ചായത്ത് അധികൃതരോ വിവരം അറിയാതെ പോയതാണ് തൊണ്ടർനാട്ടിൽ ഈ അവസ്ഥ ഉണ്ടാകാൻ കാരണമെന്നറിയുന്നു. ഇദ്ദേഹം കുടകിൽ നിന്നും വന്നത് മുത്തങ്ങ വഴി അല്ലാത്തതിനാൽ പഞ്ചായത്തിലും വിവരം ലഭിച്ചില്ല എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. രോഗം സ്ഥിരീകരിച്ച വടകര സ്വദേശിക്ക് പനി ലക്ഷണം കണ്ടതിനെ തുടർന്ന് രണ്ടാമത് രോഗം സ്ഥിരീകരച്ച തൊണ്ടർനാട് സ്വദേശിയാണ് അദ്ദേഹത്തെ ചികിത്സക്കായി മാനന്തവാടി ജില്ലാശുപതിയിൽ കൊണ്ടുപോയത്. അപ്പോൾ അവിടുന്ന് സാമ്പ് പരിശോധനക്ക് അയച്ചതിനെ തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ രോഗം സ്ഥിരീകരിച്ച തൊണ്ടർനാട് സ്വദേശിയേയും അദ്ദേഹത്തിന്റെ തന്നെ വാഹനത്തിൽ അയൽവാസിയായ മറ്റൊരു യുവാവാണ് ജില്ലാ ആശുപത്രിയിൽ എത്തി പരിശോധനക്കായി കൊണ്ടുപോയത്.ഇവരെ കരുതൽ നടപടി പ്രകാരം ആരോഗ്യ പ്രവർത്തകർ ആബുലൻസ് കളിൽ ജില്ലാ ശുപത്രിയിൽ എത്തിച്ചു തന്നുവെങ്കിൽ ഇത്രയധികം സമ്പർക്കവും, കൂടുതൽ പേർ കോറൻന്റനിൽ പോകേണ്ട അവസ്ഥയും ഉണ്ടാകുകയില്ലായിരുന്നുവെന്നാന്ന് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ ഇവർ കുടകിൽ നിന്നും പച്ചക്കറി എത്തിക്കുന്ന വാഹനങ്ങളുടെ പാസ് ഉപയോഗിച്ച് കുടകിൽ നിന്നും നാട്ടിലെത്തിയതാകാമെന്നും, തുടർന്ന് ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ചികിത്സ തേടി ആശുപത്രിയിൽ പോവുകയാണുണ്ടായതെന്നു മാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എ തായലും തൊണ്ടർനാട്ടിൽ കോവിഡ് ഭീഷണിയും ,9 വാർഡുകൾ കണ്ടയെൻ മന്റ് സോണകളായി മാറുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *