April 30, 2024

അടുത്ത 4 ആഴ്ചയിലേക്കുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദീർഘകാല മഴ പ്രവചനം (Extended Range Forecast)

0
അടുത്ത രണ്ടാഴ്ച് (ജൂൺ 17 മുതൽ ജൂലൈ 30 വരെ) കേരളത്തിൽ ലഭിക്കുന്ന ആകെ മഴയുടെ തോത് സാധാരണ (ദീർഘകാല ശരാശരി മഴ – Normal) മഴ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചു. ഈ കാലയളവിൽ പൊതുവിൽ കേരളത്തിൽ വ്യാപകമായി തന്നെ (Fairly Widespread Rainfall) മഴ ലഭിക്കാനിടയുണ്ടെന്നും ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. പൊതുവെ തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നു.
അടുത്ത 4 ആഴ്ചയിൽ കേരളത്തിൽ പ്രതീക്ഷിക്കാവുന്ന ആകെ മഴയുടെ തോത് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് അവരുടെ വിവിധ കാലാവസ്ഥ മോഡലുകളുടെ വിശകലനത്തിലൂടെ തയ്യാറാക്കിയ പ്രവചനം.
ആഴ്ച 1 – 2020 ജൂലൈ 17 മുതൽ ജൂലൈ 23 വരെ – സാധാരണ മഴ (Normal Rainfall)
ജൂലൈ 17 മുതൽ ജൂലൈ 23 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 67.1   മില്ലിമീറ്ററാണ്. 2020 ജൂലൈ 17 മുതൽ ജൂലൈ 23 വരെ 67.1 മില്ലിമീറ്റർ മഴ തന്നെയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ആഴ്ച 2 – 2020 ജൂലൈ 24 മുതൽ ജൂലൈ 30 വരെ – സാധാരണയിൽ കവിഞ്ഞ മഴ (Above Normal Rainfall)
ജൂലൈ 24 മുതൽ ജൂലൈ 30 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 41.9 മില്ലിമീറ്ററാണ്. 2020 ജൂലൈ 24 മുതൽ ജൂലൈ 30 വരെ 51.3 മില്ലിമീറ്റർ മഴയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇത് സാധാരണ മഴയേക്കാൾ 22% അധിക മഴയാണ്.
ആഴ്ച 3 – 2020 ജൂലൈ 31 മുതൽ ഓഗസ്റ്റ് 6 വരെ – സാധാരണയിൽ കവിഞ്ഞ മഴ (Above Normal Rainfall)
ജൂലൈ 31 മുതൽ ഓഗസ്റ്റ് 6 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 34.2   മില്ലിമീറ്ററാണ്. 2020 ജൂലൈ 31 മുതൽ ഓഗസ്റ്റ് 6 വരെ 72.8 മില്ലിമീറ്റർ മഴയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മോഡൽ പ്രവചിക്കുന്നത്. ഇത് സാധാരണ മഴയേക്കാൾ 113% അധിക മഴയാണ്.
ആഴ്ച 4 – 2020 ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 13 വരെ – സാധാരണയിൽ കവിഞ്ഞ മഴ (Above Normal Rainfall)
ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 13 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 36  മില്ലിമീറ്ററാണ്. 2020 ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 13 വരെ 82.6 മില്ലിമീറ്റർ മഴയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇത് സാധാരണ മഴയേക്കാൾ 129% അധിക മഴയാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദീർഘകാല പ്രവചനത്തിൽ നിന്ന് ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. എല്ലാദിവസവും പുറപ്പെടുവിക്കുന്ന 5 ദിവസത്തെ മഴ മുന്നറിയിപ്പിൽ ജില്ലാതല വിവരങ്ങൾ ലഭ്യമാകുന്നതാണ്. അതാത് ആഴ്ചകളിലെ സ്ഥിതിഗതികൾ പരിശോധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ദീർഘകാല പ്രവചനം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
*2020 ജൂലൈ 9 മുതൽ 15 വരെ കേരളത്തിൽ ആകെ ലഭിച്ചത് 47.7 മില്ലിമീറ്റർ മഴയാണ്. ഇത് ദീർഘകാല ശരാശരിയുടെ 71% കുറവ് മഴയാണ്. 2020 മൺസൂൺ സീസണിൽ ഇത് വരെ (ജൂൺ 1 മുതൽ ജൂലൈ 17 വരെ) കേരളത്തിൽ ആകെ ലഭിച്ചത് 823.2 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 23% കുറവാണ്. നിലവിൽ സീസണിൽ കോഴിക്കോട് (1615 mm, 15% അധിക മഴ), കണ്ണൂർ (1519.9 mm, 6% അധിക മഴ) എന്നീ ജില്ലകളിൽ മാത്രാമാണ് സാധാരണ ലഭിക്കാറുള്ള മഴ ആകെ മഴയായി ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരം (396.5 mm, -12% കുറവ് മഴ), തൃശൂർ (-38%), വയനാട് (-55%), പാലക്കാട് (-24%), ഇടുക്കി (-45%), എറണാകുളം (-28%), കൊല്ലം (-31%), മലപ്പുറം (-28%), ആലപ്പുഴ (-28%), കോട്ടയം (-15%), കാസറഗോഡ് (-5%), പത്തനംതിട്ട (-19%) എന്നീ ജില്ലകളിൽ കുറഞ്ഞ മഴയാണ് (Deficient Rainfall) ഇത് വരെ രേഖപ്പെടുത്തിയത്.      
മൺസൂണിലെ തയ്യറെടുപ്പുകൾ കാര്യക്ഷമമാക്കാൻ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്ക് 2020 ( https://sdma.kerala.gov.in/wp-content/uploads/2020/05/Orange-Book-of-Disaster-Management-2-2020-2.pdf) അനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്താൻ പൊതുജനങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
*KSDMA_IMD*
പുറപ്പടുവിച്ച സമയം 17/07/2020 6 pm
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *