April 30, 2024

രാഹുല്‍ഗാന്ധിയുടെ ‘പഠിച്ചുയരാന്‍ കൂടെയുണ്ട്’ പദ്ധതി; ജില്ലാതല ഉദ്ഘാടനം നാളെ പാലക്കര കോളനിയിൽ

0
Img 20200720 Wa0205.jpg
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ 'പഠിച്ചുയരാന്‍ കൂടെയുണ്ട്' എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം  (ജൂലൈ 21) വൈകീട്ട് മൂന്ന് മണിക്ക് പനമരം ഗ്രാമപഞ്ചായത്തിലെ നീര്‍വാരം പാലാക്കര കോളനിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാഹുല്‍ ഗാന്ധി എം.പി.നിര്‍വഹിക്കുo എന്ന് ഡി.സി.സി. പ്രസിഡണ്ട് ഐ.സി ബാലകൃഷണൻ MLA അറിയിച്ചു.. രാജ്യസഭാ എം.പി കെ.സി വേണുഗോപാല്‍ മുഖ്യാതിഥിയായി ആയി പങ്കെടുക്കും. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി 350 സ്മാര്‍ട്ട് ടി.വികളാണ് രാഹുല്‍ ഗാന്ധി സ്വന്തം നിലക്ക്  അനുവദിച്ചത്. ഇതില്‍ 225 ടീവികള്‍ വയനാട് ജില്ലക്കും 125 എണ്ണം മലപ്പുറം കോഴിക്കോട് ജില്ലക്കുമാണ് അനവദിച്ചത്.  മണ്ഡലത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ടിവികള്‍ നല്‍കാന്‍ തയ്യാറായി മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ഓണ്‍ലൈന്‍ പഠനം ആരംഭിച്ച ഘട്ടത്തില്‍ തന്നെ രാഹുല്‍ഗാന്ധി കത്ത് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് ടിവികള്‍ അനുവദിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട് നിരവധി സഹായങ്ങളും കരുതലുമാണ് രാഹുല്‍ഗാന്ധിയിലൂടെ ഇതിനകം തന്നെ ജില്ലയിലെത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *