May 17, 2024

സ്‌കൂള്‍ബസ് ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കണം : കേരളാ സ്റ്റേറ്റ് സ്‌കൂള്‍ ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയന്‍

0
കല്‍പ്പറ്റ: കൊവിഡ് മൂലം സ്‌കൂള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലില്ലാത്ത സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കണമെന്ന് കേരളാ സ്റ്റേറ്റ് സ്‌കൂള്‍ ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് 19ന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ തൊഴില്‍മേഖലയിലും സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടും, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും മാത്രം യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വളരെ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളവും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ വിഷയങ്ങള്‍ വിദ്യാഭ്യാസമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ജില്ലയില്‍ ഏകദേശം 400 ഉം, കേരളത്തില്‍ 9000-ത്തോളം വരുന്ന തൊഴിലാളികള്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് തൊഴിലാളികള്‍ക്ക് ശമ്പളം ലഭ്യമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്‌കൂള്‍ ബസ് ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ട് കഴിഞ്ഞ നാല് മാസമായിട്ടും വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ കാണിക്കുന്നത് തികഞ്ഞ അലംഭാവമാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി സംഘടന മുന്നോട്ടുപോകുമെന്നും സെക്രട്ടറി ജിഷു സി സി, സിനു എം എ, ഷാജുമോന്‍ കെ എസ് എന്നിവര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *