May 16, 2024

ജലനിധി പദ്ധതിയിൽ അഴിമതിയെന്ന് സി.പി.എം . പ്രതീകാത്മക കുടിവെള്ള വിതരണം നടത്തി.

0
Img 20200729 Wa0329.jpg
കല്ലോടി ജനശക്തി കുടിവെള്ളപദ്ധതി(ജലനിധി )
കമ്മിറ്റിയുടെ അഴിമതിയും തീവെട്ടിക്കൊള്ളയും അവസാനിപ്പിക്കണമെന്ന് സി.പി.എം. 
        എടവകഗ്രാമപഞ്ചായത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി 2013ൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പദ്ധതിയാണ് ജലനിധി.ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ ചെറുതും വലുതുമായ 14 പദ്ധതികളാണ് ജലനിധി ഏറ്റെടുത്തത്.ഇതിനായി ജലനിധി വിഹിതമായി 8.5 കോടിരൂപയും പഞ്ചായത്ത് വിഹിതമായി 1.62 കോടിയും ഗുണഭോക്തൃവിഹിതമായി 84 ലക്ഷം രുപയും ഉൾപ്പെടെ 11 കോടി രൂപയുടെ പദ്ധതിയാണിത്.WSSS ആണ് ഇതിന്റെ നിർവ്വഹണ ഏജൻസി.ഇവർക്ക് കീഴിൽ പഞ്ചായത്തുതല കമ്മിറ്റിയും ഇതിന് കീഴിൽ ഒാരോ പദ്ധതികൾക്കും പ്രത്യേകമായി സ്കീംലെവൽ കമ്മിറ്റികളും പ്രാദേശികതലത്തിൽ ബെനഫിഷ്യറി (BG)കമ്മിറ്റികളുമണ്ട്.ഇതിനെല്ലാം പുറമെ ടെക്നിക്കൽ കമ്മിറ്റിയുമായി അതിവിപുലമായ സംഘടനസംവിധാനവും പിൻതുണാസംവിധാനവുമുണ്ട്.
        ബൃഹത്തായ ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് ജനശക്തി ശുദ്ധജല വിതരണ പദ്ധതി ആരംഭിക്കുന്നത്.പഞ്ചായത്തിലെ 1,18,19 വാർഡുകളിലെ 89 ST കുടംബങ്ങളും 7 SC കുടുംബങ്ങളും ഉൾപ്പെടെ 314 ഗുണഭോക്താക്കളാണ് ഇതിലുള്ളത്.ഇതിനുവേണ്ടി 1,80,18250രൂപയാണ് വകയിരുത്തിയത്.ശ്രീ ജെയിംസ് മാറാച്ചേരി പ്രസിഡന്റും സെക്രട്ടറിയുമായ സ്കീംലെവൽ കമ്മിറ്റിയാണ് ഈ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്.പ്രാദേശിക കോൺഗ്രസ്സ് നേതാക്കളെ കുത്തിനിറച്ച ഈ കമ്മിറ്റിയെക്കുറിച്ച് വ്യാപകമായ പരാതി അന്ന് തന്നെ ഉയർന്നുവന്നിരുന്നു..ഈ വിമർശനത്തെ  ശരിവെക്കുന്ന തരത്തിലാണ് കമ്മിറ്റിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ.അശാസ്ത്രീയവും അപ്രായോഗികവുമായ  നിർമ്മാണപ്രവർത്തനങ്ങളാണ് ഇവിടെ നടന്നത്.ഇതിനെതിരെ വ്യാപകമായ പരാതകൾ തുടർച്ചയായി ഉയർന്നുവന്നിരുന്നു.എന്നാൽ ഇത് പരിഹരിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാൻെ പഞ്ചായത്തുതല കമ്മിറ്റിയോ ഭരണനേതൃത്വമോ തയ്യാറായിട്ടില്ല.പിന്നീട് പ്രതിപക്ഷമെമ്പർമാരും ഗുണഭോക്താക്കളും നാട്ടുകാരും നിരന്തരം സമ്മർദ്ദം ചെലുത്തിയാണ് പദ്ധതി കമ്മീഷൻ ചെയ്യാൻ തയ്യാറായത്.അതിനുശേഷം ഒരു ദിവസം പോലും ആവശ്യത്തിന് വെള്ളം ലഭിച്ചിട്ടില്ല.പെപ്പ് പൊട്ടി വെള്ളമൊഴുകുന്നത് നിത്യസംഭവമാണ്.എന്നിട്ടും അനങ്ങാപ്പാറ നയമാണ് കമ്മിറ്റിയും പഞ്ചായത്തും സ്വീകരിക്കുന്നത്.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടന്നും നേതാക്കൾ പറഞ്ഞു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *