May 16, 2024

നാഷണൽ യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ അവസരം

0

ദേശീയ യുവജനോത്സവത്തിന്റെ മുന്നോടിയായി കേന്ദ്ര യുവജന-കാര്യ കായിക മന്ത്രലയത്തിന്റെ നേതൃത്വത്തിൽ നെഹ്‌റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്ക്കീം, യുണൈറ്റഡ്നേഷൻ ഡെവലപ്‌മെന്റ് പ്രോഗ്രാംഎന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന  നാഷണൽ യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ യുവതീ-യുവാക്കൾക്ക് അവസരം.   പ്രാഥമിക ഘട്ടത്തിൽ ജില്ലാതലത്തിൽ  നടത്തുന്ന യൂത്ത് പാർലമെന്റിൽ 2020 നവംബർ 30 ന് 18-25 പ്രായ വിഭാഗത്തിൽപ്പെടുന്ന യുവജനങ്ങൾക്ക്‌ പങ്കെടുക്കാം. മത്സര സ്വഭാവത്തിലുള്ള പരിപാടിയിൽ പങ്കെടുക്കുന്നവർ  നാലു മിനുട്ടിൽ കൂടാതെയുള്ള സമയം നിശ്ചിത വിഷയത്തിൽ പ്രസംഗിക്കണം. കോവിഡിന്റെ  പശ്ചാത്തലത്തിൽ ഓൺലൈൻ മോഡിലായിരിക്കും മത്സരം. പ്രസംഗിക്കാനുള്ള വിഷയം മത്സരാർത്ഥികൾക്ക് പിന്നീട് നൽകും. പ്രസംഗത്തിന് ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഒന്ന് തിരഞ്ഞെടുക്കാം.  ദേശീയ മത്സരം ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമായിരിക്കും. ജില്ലാതല മത്സരത്തിൽ നിന്നും  തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതല മത്സര വിജയികൾക്ക് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ യുവ പാർലമെന്റിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. ദേശീയ മത്സരത്തിലെ ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം രണ്ടു ലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഡിസംബർ 27 നകം നെഹ്‌റു യുവ കേന്ദ്ര ഓഫിസിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ  വിവരങ്ങൾക്കും രജിസ്‌ട്രേഷൻ ഫോമിനും നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാർ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫിസർമാർ എന്നിവരുമായി ബന്ധപ്പെടണമെന്ന് നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ കെ കുഞ്ഞഹമ്മദ് അറിയിച്ചു.

സൈക്കോളജി അപ്രൻ്റീസ് നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെൻ്റ് കേളേജിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രൻ്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 30 ന് 11 മണിക്ക് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 04936 204569, 9947572511.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *