സ്പന്ദനം വാര്‍ഷികവും സ്‌പെഷ്യല്‍ സ്‌കൂളിന് സെന്‍സര്‍ ക്ലാസ് റൂം പ്രവൃത്തി ഉദ്ഘാടനവും നാളെ
മാനന്തവാടി; കഴിഞ്ഞ 15 വര്‍ഷമായി മാനന്തവാടിയില്‍ സാമൂഹ്യസേവന ചാരിറ്റി മേഖലയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന സ്പന്ദനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ 15ാം വാര്‍ഷികവും ഫാ.ടെസ്സ സ്‌പെഷ്യല്‍ സ്‌കൂളിന് സെന്‍സര്‍ ക്ലാസ്‌റൂമിന്റെ നിര്‍മ്മാണ ഉദ്ഘാടനവും 27 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നിര്‍ദ്ദന രോഗികള്‍ക്ക് മരുന്ന്, അവശതയനുഭവിക്കുന്നവര്‍ക്കുളള ഫുഡ്കിറ്റ്, സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് ഉന്നത, പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുളള ധനസഹായം, രോഗവും മറ്റ് ബുദ്ധിമുട്ടുകളും കാരണം സര്‍ക്കാരില്‍ നിന്ന് ലഭിച്ച വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കുളള ധനസഹായം തുടങ്ങിയ വിവിധ മേഖലകളില്‍ 21 ലക്ഷത്തോളം രൂപ ഈ വര്‍ഷം ചിലവഴിച്ചിട്ടുണ്ട്. സ്പന്ദനം മുഖ്യരക്ഷാധികാരിയും, ഋഷിഗ്രൂപ്പ് ചെയര്‍മാനുമായ ശ്രീ.ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത്, വടകര ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവരുടെ വാര്‍ഷികപരിപാടികളില്‍ പങ്കെടുക്കുമെന്ന് ബാബുഫിലിപ്പ് കുടക്കച്ചിറ, ഇബ്രാഹിം കൈപ്പാണി,കെ.എം.ഷിനോജ്, ജസ്റ്റിന്‍ പനച്ചിയില്‍, കുര്യന്‍ നാരേക്കാട്ട്, ജോസ് ഇലഞ്ഞിമറ്റം, ബ്രാന്‍ അലി എന്നിവര്‍ അറിയിച്ചു.
Leave a Reply