May 17, 2024

ബീവറേജസ് കോര്‍പ്പറേഷന്‍ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക

0
Img 20211207 075458.jpg



കല്‍പ്പറ്റ : ബീവറേജസ് കോര്‍പ്പറേഷനില്‍ പുതിയ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനമേറ്റെടുത്തശേഷം ഏകപക്ഷീയവും, തൊഴിലാളി ദ്രോഹ നയങ്ങളാണ്  നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതും ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതുമായ നടപടികളില്‍ പ്രതിഷേധം ശക്തമാണ്. നിലവില്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റിക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം, ഒന്നാം തിയ്യതിയിലെ അവധി പിന്‍വലിക്കാനുള്ള തീരുമാനം, ഷോപ്പുകളിലെ അനാവശ്യമായ ഇന്‍സ്‌പെക്ഷന്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഷോപ്പുകള്‍ അടച്ചിടുന്നതടക്കമുള്ള സമരപരിപാടിയുമായി (സമാന ചിന്താഗതിക്കാരായ മറ്റ് യൂണിയനുകളും ചേര്‍ന്ന്) മുന്നോട്ടുപോകുമെന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ ബോഡി യോഗം മുന്നറിയിപ്പ് നല്‍കി. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് വകുപ്പ് മന്ത്രിക്കും, എം.ഡിക്കും നിവേദനം നല്‍കും.
പുതിയ ഭാരവാഹികളായി :
പ്രസിഡന്റ് : സുനില്‍ പി.
വൈസ് പ്രസിഡന്റ് : ടീന ആന്റണി, സാജു മാനന്തവാടി
സെക്രട്ടറി : അനീഷ് വി.ജി.
ജോ. സെക്രട്ടറി : അനീഷ് കെ. നിഖില
ട്രഷറര്‍ : ആന്റണി ടിറ്റി ജോണി
സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ : പ്രഹ്ലാദന്‍, ആന്റണി ഈനാശു
എക്‌സിക്യുട്ടീവ് അംഗങ്ങള്‍ : സുരേഷ് ജോസഫ്, ദീപ,
നിഷ വി.ജി., സബീര്‍ എന്നിവരെ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *