വിദ്യാകിരണം ലാപ്ടോപ്പ് വിതര ണോദ്ഘാടനം നടത്തി
മുതിരേരി:വിദ്യാകിരണം പദ്ധതി പ്രകാരം എസ്.ടി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണ ഉദ്ഘാടനം ബഹു.ഗ്രാമപഞ്ചായത് പ്രസിഡന്റ് .എൽസി ജോയ് നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് മനോജ് കല്ലരിക്കാട്ട് അധ്യക്ഷനായ ചടങ്ങിൽ പ്രധാന അധ്യാപകൻ രമേശൻ മാസ്റ്റർ സ്വാഗതവും എസ്.എം.സി ചെയർമാൻ രാജൻ,എം.പി.ടി.എ പ്രസിഡന്റ് നിമിഷ എന്നിവർ ആശംസകളും നേർന്നു സംസാരിച്ചു.ഉപജില്ലാ തല നഴ്സറി കലോത്സവ വിജയികൾക്കും ശിശുദിന മത്സര വിജയികൾക്കും ഉള്ള സമ്മാന വിതരണവും പ്രസ്തുത പരിപാടിയിലൂടെ നടത്തി.മുതിർന്ന അധ്യാപിക സൗമ്യ തോമസ് നന്ദി അർപ്പിച്ചു സംസാരിച്ചു.അധ്യാപകർ,വിദ്യാർഥികൾ,രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കാളികൾ ആയി.
Leave a Reply