May 19, 2024

വ്യാപകമായ ശാസ്ത്ര അവബോധം അനിവാര്യം: ഡോ . എം. കെ. ജയരാജ്

0
Img 20211211 083344.jpg
  മീനങ്ങാടി:  കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ള സമസ്ത ജനവിഭാഗങ്ങളുടെയിടയിൽ വ്യാപകമായ ശാസ്ത്രാവബോധം അനിവാര്യമാണെന്ന് കോഴിക്കോട് വൈസ് ചാൻസലർ ഡോ .എം. കെ. ജയരാജ് അഭിപ്രായപ്പെട്ടു. മീനങ്ങാടിയിൽ സയൻസ് സെൻററിൻറെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയെ കാർബൺ ന്യുട്രൽ ജില്ലയാക്കുന്നതിനുള്ള കർമ്മ പരിപാടി തയ്യാറാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ അറിയിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കാലാവസ്ഥാ സാക്ഷരതായജ്ഞം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ. ഇ. വിനയൻ അറിയിച്ചു. വികസന പ്രവർത്തനങ്ങളിൽ പരമാവധി പാരിസ്ഥിതിക ഘടകങ്ങൾ പരിഗണിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും ഓരോ വീടുകളും ഹരിതഭവനങ്ങൾ ആക്കിമാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും വേണ്ടിയാണ് കേരളം ശാസ്ത്രസാഹിത്യ പരിഷത്തിൻറെ സഹകരണത്തോടെ സയൻസ് സെന്റർ ആരംഭിക്കുന്നത്. ഇതിനുവേണ്ടി ശാസ്ത്ര – സാങ്കേതിക വിദഗ്ദർ ഉൾപ്പെടുന്ന ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വികസന വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേന ജനപങ്കാളിത്തത്തോടെ പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനത്തിന് സാങ്കേതിക സഹായം നൽകുകയെന്ന ദൗത്യമാണ് സയൻസ് സെന്റർ ഏറ്റെടുക്കുന്നത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അസ്സോസ്സിയേഷൻ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ബേബി, എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സീനിയർ ഡയറക്ടർ ഡോ. എൻ. അനിൽകുമാർ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം ഡോ. ബി. എസ്. ഹരികുമാർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റെർക്ക് സിഇഒ എം. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ പ്രൊഫസർ കെ. ബാലഗോപാലൻ സ്വാഗതവും വൈസ് ചെയർമാൻ പി. ആർ. മധുസൂദനൻ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *