May 18, 2024

വളർത്ത് മൃഗങ്ങളെ വേട്ടയാടുന്ന കടുവയെ ഉടൻ പിടികൂടണം; നാശനഷ്ടം സംഭവിച്ച ഉടമസ്ഥർക്ക് ഉടൻ നഷ്ട പരിഹാര തുക വിതരണം ചെയ്യണം- കോൺഗ്രസ് സേവാദൾ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി

0
Img 20211215 153225.jpg
                  
മാനന്തവാടി: മാനന്തവാടി നഗരസഭ പയ്യംപള്ളി പ്രദേശങ്ങളായ കുറുക്കൻമൂല, ചെറൂർ, കാടൻകൊല്ലി, കുറുവ എന്നീ പ്രദേശങ്ങളിൽ കടുവ ശല്യം റിലേ പോലെയായിട്ട് ഇന്നത്തേക്ക് 16 ദിവസം കഴിഞ്ഞു. പതിനഞ്ചോളം വളർത്ത് മൃഗങ്ങളെ കൊന്ന കടുവയെ ഉടൻ പിടികൂടണം. ജനങ്ങളുടെ ജീവനും, സ്വത്തിനും, നിലനിൽപ്പിനും സംരക്ഷണം നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാവണം. ഇതുവരെയുള്ള തിരിച്ചലിൽ ജനങ്ങൾ തൃപ്തരല്ല. കാട്ട് മൃഗങ്ങളുടെ അക്രമണത്തിന് ഇരയാകുന്ന വളർത്ത് മൃഗങ്ങൾക്ക് ബ്രിട്ടീഷ് കാലത്ത് വിതരണം ചെയ്യ്ത് വരുന്ന നഷ്ട്ടപരിഹാര തുകയാണ് ഈ നൂറ്റാണ്ടിലും വിതരണം ചെയ്യുന്നത്. കാലത്തിനനുസരിച്ച് മാറ്റം വരുത്തി ഇപ്പോഴത്തെ വിപണിയിലെ തുക വിതരണം ചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറാവണം. ഉടനടി നഷ്ട്ടപരിഹാരം തുക ഭേദഗതി ചെയ്യ്ത് ആ തുക കടുവ അക്രമണത്തിന് ഇരയായ കുടുംബങ്ങൾക്ക് നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാവണം. പയ്യം പള്ളി മേഖല കാർഷിക മേഖലയായതിനാൽ പലരും പശു, ആട് എന്നീ വളർത്ത് മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ആദായം കൊണ്ടാണ് കുടുംബ ജീവിതം കഴിഞ്ഞ് വരുന്നത്. നഷ്ട്ടപരിഹാര തുക കൂട്ടി നൽകി ഉടൻ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്ന് കോൺഗ്രസ് സേവാദൾ മാനന്തവാടി നിയോജക മണ്ഡലം ചീഫ് ഗിരിഷ് കുമാർ പറഞ്ഞു. മോളി ടോമി, കുര്യാക്കോസ്, പ്രകാശൻ അഞ്ഞണിക്കുന്ന്, അബ്ദുൾ സലാം ചുങ്കം, മത്തായി പി.വി, ബെന്നി വാളാട്, കവിത ജോബിഷ്,
ഷീമ മാനുവേൽ,
മാലതി കെ.കെ,
ശാന്ത കെ.എം,
സജി ഇ.വി, ലില്ലി തൊണ്ടർനാട്, ക്ലാര ജോർജ്ജ്, റീന പാത്തിവയൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *