കെ.പി സെയ്ദിൻ്റെ അഹോരാത്ര പ്രയ് ത്നം ;തളിപ്പുഴയിൽ ടി ടി ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു

വൈത്തിരി: വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തളിപ്പുഴയിൽ കെഎസ്ആർടിസി ടൌൺ റ്റു ടൌൺ ബസുകൾക്ക് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. പത്രപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായി തളിപ്പുഴ കെ.പി സെയ്ദിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രയത്നമാണ് തീരുമാനത്തിന് കാരണം. ദേശീയ പാതയോരത്തു പൂക്കോട് തടാകം സ്റ്റോപ്പായ തളിപ്പുഴയിൽ ബസ്സുകൾ നിറുത്താത്തതു മൂലം ആദിവാസികളും തോട്ടം തൊഴിലാളികളും വിനോദ സഞ്ചാരികളുമുൾപ്പെടുന്ന യാത്രക്കാർ ഏറെ കഷ്ടപ്പെട്ടിരുന്നു. ദേശസാൽകൃത റൂട്ടായ കോഴിക്കോട് വയനാട് മേഖലയിൽ ഓടുന്ന ബസുകളിൽ ഭൂരിഭാഗവും ടി ടി ബസുകളാണ്. വയനാട് ആർടിഎയുടെ ഉത്തരവുണ്ടായിട്ടും യൂണിവേഴ്സിറ്റി കവാടത്തിൽ സ്റ്റോപ്പുണ്ടെന്ന കാരണത്താൽ നിരസിക്കപ്പെടുകയായിരുന്നു. ലോക്ക്ടൗണിനു ശേഷം യാത്ര പ്രശ്നം സങ്കീര്ണമായത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കോഴിക്കോട് സോണൽ ഓഫീസർ കെ ടി സെബിയും ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ പ്രശോഭും സ്റ്റോപ്പ് അനുവദിച്ചു കിട്ടുന്നതിന് വേണ്ടി ശുപാർശ ചെയ്യുകയായിരുന്നു. അഡ്വ. ടി സിദ്ദിഖ് എംഎൽഎയും ഇക്കാര്യത്തിൽ ശക്തമായി ഇടപെട്ടിരുന്നു.
തളിപ്പുഴയിലെ സാമൂഹ്യ പ്രവർത്തകരുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ സ്റ്റോപ്പ് അനുവദിച്ചു കിട്ടിയതിൽ ഏറെ സന്തോഷത്തിലാണ്.താളിപ്പുഴക്കാർ. കെഎസ്ആർടിസി എക്സിക്യു്റ്റിവ് ഡയറക്ടർ(ഓപ്പറേഷൻസ്) ഒപ്പിട്ട ഉത്തരവ് നടപ്പിലായിക്കഴിഞ്ഞു.



Leave a Reply