കുറുക്കന്‍മൂല പ്രദേശത്തെ സുരക്ഷാ ഉറപ്പാക്കാൻ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു.

മാനന്തവാടി: കടുവാ ഭീതിയെ തുടർന്ന്
രൂക്ഷമായ സുരക്ഷാ പ്രശ്നങ്ങൾ സംജാതമായതിനാൽ കുറുക്കൻ മൂലയിൽ ,എക്സ്ക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചു.
മാനന്തവാടി താലൂക്ക് പരിധിയിലെ കുറുക്കന്‍മൂല പ്രദേശത്തെ സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൃത്യനിര്‍വ്വഹണം നടത്തുക എന്നതാണ്
എക് സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ
ഉത്തരവാദിത്തങ്ങൾ.
മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പള്ളി (ഫോണ്‍: 9447097704) മാനന്തവാടി തഹസില്‍ദാര്‍ (ഭൂരേഖ) എം.ജെ അഗസ്റ്റിന്‍ (ഫോണ്‍: 8547616701)
നഗരസഭ പരിധി, പയ്യംപള്ളി, മാനന്തവാടി വില്ലേജുകളുടെ ചുമതലയാണ് മജിസേട് മാർക്ക് ഉള്ളത്.
ഓരോ നിമിഷവും എന്തും സംഭവിക്കാവുന്ന തരത്തിൽ അഭ്യന്തര
പ്രശ്നങ്ങൾ സ്ഥലത്ത്
ഉണ്ടാകാം എന്ന റിപ്പോർട്ട്
പോലീസിന് ലഭിച്ചു എന്നാണ് വിവരം. അതിനാൽ പോലീസും കടുത്ത ജാഗ്രതയിലാണ് സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.



Leave a Reply