കര്‍ഷകര്‍ക്ക് പ്രോത്സാഹനം അന്ന ദാതാ ദേവോ ഭവ പ്രചരണ പരിപാടികള്‍ക്ക് തുടക്കം
മാനന്തവാടി : കര്‍ഷകര്‍ക്ക് പ്രോത്സാഹനവും ആദരവും നല്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ കൃഷി വികാസ് യോജന നടപ്പിലാക്കുന്ന അന്ന ദാതാ ദേവോ ഭവ പ്രചരണ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി കൃഷിവകുപ്പ് നാല് ബ്ലോക്കുകളിലായിട്ടാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. എടവക ഗ്രാമപഞ്ചായത്തിലെ കര്‍ഷകനായ ദ്വാരക നെല്ലിക്കല്‍ ബാലന്റെ കൃഷിയിടത്തില്‍ ചെറു ധാന്യങ്ങളുടെ വിത്തിറക്കല്‍ നടത്തിയാണ് പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും എടവക കൃഷിഭവന്റെയും സഹകരണത്തോടെ നടത്തിയ ചടങ്ങിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ചെറു ധാന്യങ്ങളുടെ വിത്ത് വിതച്ച് നിര്‍വഹിച്ചു. എള്ള്, മുത്താറി, ഉഴുന്ന്, വിവിധ പയറിനങ്ങള്‍ എന്നിവയാണ് കൃഷി ചെയ്യുന്നത് .
ചടങ്ങില്‍ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്. ബി പ്രദീപ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ജസിമോള്‍ പദ്ധതി വിശദീകരിച്ചു. കൃഷി അസി.ഡയറക്ടര്‍ രാമുണ്ണി കെ.കെ. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രേമചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗം എം.പി.വത്സന്‍, ബാലന്‍ നെല്ലിക്കല്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍മാരായ കെ.ആര്‍ കോകില, ഷഫീഖ്, കര്‍ഷക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കല്‍പറ്റ ബ്ലോക്കില്‍ കോട്ടത്തറ ഗവ: ഹയര്‍സെക്കന്‍ഡറി സ് കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ അധികൃതരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. സ്‌കൂളിലെ പച്ചക്കറി തോട്ടം പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പനമരം ബ്ലോക്കിലെ പരിപാടി എച്ചോം ഗോപിയുടെ കൃഷിയിടത്തില്‍ നടക്കും.
Leave a Reply