May 15, 2024

എടവക ഗ്രാമ പഞ്ചായത്ത് ഹരിത സഭ സംഘടിപ്പിച്ചു

0
Img 20230606 125242.jpg
എടവക : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഹരിത സഭ സംഘടിപ്പിച്ചു. സ്വരാജ് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് എച്ച്. ബി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഹരിത സഭ ദേശീയ പൊതുജന പരാതി പരിഹാര കമ്മീഷൻ ഡയറക്ടർ ജനറൽ ഡോ ലിജൊ കുറിയേടത്ത്  ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് പി.ജയരാജൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
       വികസന കാര്യ ചെയർമാൻ ജോർജ്‌ പടകൂട്ടിൽ, ക്ഷേമകാര്യ ചെയർ പേഴ്സൺ ജെൻസി ബിനോയി, പഞ്ചായത്ത് അംഗം വത്സൻ.എം.പി, സെക്രട്ടറി എൻ. അനിൽ, അസി.സെക്രട്ടറി വി.സി. മനോജ്, ഹരിത കർമ സേന കൺസോർഷ്യം പ്രസിഡണ്ട് നിഷ ജോർജ് പ്രസംഗിച്ചു.
എടവക ഗ്രാമ പഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത്  നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ അവലോകന റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് അവതരിപ്പിച്ചു
തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയിൽ 2024 മാർച്ച് മാസത്തോടെ എടവകയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള  കർമ പരിപാടികൾ ആവിഷ്ക്കരിച്ചു. പാനലിസ്റ്റുകളായ  കണ്ണൂർ യൂണിവേഴ്സിറ്റി ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ.ആർ.എസ്.എം.ഷംസുദ്ദീൻ, ഹിൽ ബ്ലൂംസ് സ്കൂൾ മാനേജർ ജോർജ് ജോസഫ് , കില എക്സ്റ്റൻഷൻ ഫാക്കൽറ്റി സുനിൽ കെ എച്ച് എന്നിവർ ഹരിത സഭയിൽ ഉയർന്നു വന്ന ആശയങ്ങൾ ക്രോഡീകരിച്ച് സംസാരിച്ചു. ചടങ്ങിൽ  ഹരിത കർമ സേന അംഗങ്ങളെ  ആദരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *