May 20, 2024

തൊഴിലുറപ്പ് പദ്ധതിയിൽ പ്രത്യേക പരിഗണന നൽകണം : ഭിന്നശേഷി ഗ്രാമസഭ

0
20230626 100312.jpg
പള്ളിക്കൽ : തൊഴിലുറപ്പ് പദ്ധതിയിൽ ഭിന്നശേഷി ക്കാരുള്ള കുടുംബങ്ങൾക്ക് സമയനിഷ്ഠയിൽ ഇളവ് അനുവദിക്കണമെന്ന് എടവക പഞ്ചായത്ത് ഭിന്നശേഷി ഗ്രാമ സഭാ യോഗം ആവശ്യപ്പെട്ടു.  
ഭിന്നശേഷി ഗ്രാമസഭ യോടനുബന്ധിച്ച് 
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമേഗാ റിഹാബ് ഫെഡറേഷൻ ; മീനങ്ങാടി പൂർണായു ആരോഗ്യനികേതൻ എന്നിവയുമായി സഹകരിച്ച്‌ ഉപകരണ വിതരണവും ആയൂർവ്വേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് അദ്ധ്യക്ഷത വഹിച്ച യോഗം സാമൂഹ്യ പ്രവർത്തകയായ സോന ജോസ് ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാർക്ക് സൗജന്യമായി നൽകിയ വീൽ ചെയറുകൾ, വാക്കറുകൾ,കേൾവി ശക്തി യന്ത്രങ്ങൾ ,
എയർ ബെഡ്ഡുകൾ എന്നിവയുടെ വിതരണവും തദവസരത്തിൽ നടന്നു. 
മീനങ്ങാടി പൂർണായു ആരോഗ്യ നികേതന്റെ ആഭിമുഖ്യത്തിൽ 
ഭിന്നശേഷിക്കാർക്കു വേണ്ടി ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നു വിതരണവും , എല്ല് തേയ്മാനം കണ്ടു പിടിക്കുന്ന ബോൺ മിനറൽ ഡെൻസിറ്റി മെഷീൻ ഉപയോഗിച്ചുള്ള സൗജന്യ പരിശോധനയും നടന്നു.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ജംഷീറ ശിഹാബ് 
മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ക്ഷേമകാര്യ ചെയർപേഴ്സൺ ജെൻസി ബിനോയ് ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത്,
ജനപ്രതിനിധികളായ 
വിനോദ് തോട്ടത്തിൽ ,
അമ്മദ്കുട്ടി ബ്രാൻ,ലതാ വിജയൻ ,
, ഹെഡ് മാസ്റ്റർ ടി.പി. വിത്സൻ , ഹെഡ് ക്ലാർക്ക് വിനോദ് , കനിവ് പാലിയേറ്റീവ് പ്രസിഡണ്ട് കെ ടി .അഷറഫ് ,
ജോർജ് ഇല്ലിമൂട്ടിൽ, മൊയ്തീൻ മൗലവി പ്രസംഗിച്ചു.
മെഡിക്കൽ ക്യാമ്പിൽ ഡോക്ടർമാരായ അഭിഷേക് ജോഷി, കെ. അപർണ , എ.ഹിത രോഗികളെ പരിശോധിച്ചു. ഗ്രാമസഭയിൽ ഉയർന്ന വിവിധ നിർദ്ദേശങ്ങൾക്ക് പ്രസിഡണ്ട് മറുപടി നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *