May 18, 2024

അസോസിയേഷൻ പ്രതിഷേധം ഫലംകണ്ടു; വിദ്യാഭ്യാസ വകുപ്പിൽ റേഷ്യോ പ്രമോഷൻ നടപടി ആരംഭിച്ചു

0
20230626 181550.jpg
കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ നിരന്തരമായ ഇടപെടലുകളുടേയും പ്രതിഷേധ പരിപാടികളുടേയും ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസ് അറ്റൻഡർമാരുടെ ഹയർ ഗ്രേഡ് റേഷ്യോ പ്രമോഷനുള്ള പ്രാഥമിക നടപടി ക്രമങ്ങൾ ആരംഭിച്ചു.ഒരു മാസത്തിനുള്ളിൽ അർഹരായ ജീവനക്കാരുടെ സർവീസ് കാർഡ് സമർപ്പിക്കുവാൻ കഴിഞ്ഞ ദിവസമിറങ്ങിയ ഉത്തരവിലൂടെ അവശ്യപ്പെട്ടിരിക്കുകയാണ്.
ജീവനക്കാരുടെ സർവീസ് വിഷയങ്ങളിൽ ഗുരുതരമായ അനാസ്ഥയുണ്ടാവുകയും ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരുകയും ചെയ്ത സാഹചര്യത്തിൽ ജീവനക്കാർ നിരന്തര പരാതികളുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഈ വിഷയം ഏറ്റെടുത്ത് കൊണ്ട് എൻ.ജി.ഒ അസോസിയേഷൻ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പ്രതിഷേധ ധർണ്ണയും ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ വിശദീകരണ യോഗങ്ങളും നടത്തിയിരുന്നു.
പ്രതിഷേധങ്ങളിലൂടെ അല്ലാതെ അർഹമായ സർവീസ് ആനുകൂല്യങ്ങൾ പോലും അനുവദിക്കപ്പെടുന്നില്ലായെന്നത് കൃത്യമായ അവകാശ ലംഘനമാണെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ആരോപിച്ചു. ജീവനക്കാരുടെ ആനുകൂല്യ നിഷേധങ്ങൾക്ക് എതിരെ ഇനിയും ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ഇത്തരത്തിലുള്ള അനുകൂല നിലപാടുകൾ എടുപ്പിക്കുന്നതിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *