May 15, 2024

പകരത്തിന് പകരം ; മോട്ടോര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ച് കെ.എസ്.ഇ.ബി

0
Img 20230627 Wa0032.jpg
കല്‍പ്പറ്റ: പകരത്തിന് പകരം കെ.എസ്.ഇ.ബിക്ക് മോട്ടോര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചു. കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എഐ ക്യാമറ വിഭാഗം ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷന്‍ ആണ് കെ.എസ്.ഇ.ബി വിഛേദിച്ചുത്. 15000 രൂപയോളം വരുന്ന വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ എം.വി.ഡി. കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഫ്യൂസൂരിയത്. ബില്ലടച്ചതിനെ തുടര്‍ന്ന് ഇന്ന് കണക്ഷന്‍ പുന:സ്ഥാപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഒന്നര ദിവസത്തോളം എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. സാധാരണ ബില്ലടയ്ക്കാന്‍ വൈകിയാലും സര്‍ക്കാര്‍ ഓഫീസുകളുടെ വൈദ്യുതി വിഛേദിക്കാറില്ലെന്നും, എന്നാല്‍ അമ്പലവയലില്‍ കെഎസ്ഇബി വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെ.എസ്.ഇ.ബിക്ക് എ.ഐ. ക്യാമറ വക 20,500 പിഴ നോട്ടീസ് നല്‍കിയതിന്റെ പ്രതികാരമാണിതെന്നാണ് എംവിഡി യുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ കെഎസ്ഇബി യെ സംബന്ധിച്ച് അടിയന്തര സേവന രംഗമൊഴികെ എല്ലാ ഇടപാടുകാരും സമന്‍മാരാണെന്നും, ഒരു മാസം കഴിഞ്ഞിട്ടും ബില്ലടക്കാത്തതിനാലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി ഫ്യൂസൂരിയതെന്നും കെഎസ്ഇബി കല്‍പ്പറ്റ ഡിവിഷന്‍ എ.ഇ ആന്റണി സോയി ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. ബില്ലടക്കാനുള്ള കാലാവധി അഞ്ച് ദിവസം മുന്‍പ് അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍കെ എസ് ഇ ബി വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കിയതിന് പ്രതികാരമെന്നോണമാണ് ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസുകളിലൊന്നായ വയനാട് ആര്‍ ടി ഒ എന്‍ഫോസ്മെന്റ് കണ്ട്രോള്‍ റൂമിന്റെ ഫ്യൂസ് ഊരിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. പിന്നീട് ബില്ലടച്ചെങ്കിലും ഇന്ന് വൈകിട്ടോടെയാണ് വൈദ്യുതി ലഭിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് ഒന്നര ദിവസത്തോളം എന്‍ഫോഴ്‌സ്‌മെ?ന്റി?ന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതായും അവര്‍ വ്യക്തമാക്കി. സാധാരണഗതിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ബില്‍ പേയ്മെന്റ് വൈകിയാലും ഫ്യൂസ് ഊരുന്ന പതിവില്ല.
കഴിഞ്ഞ ദിവസം വയനാട് അമ്പലവയല്‍ സെഷന്‍സ് ഓഫീസിലെ കെഎസ്ഇബി ക്കു വേണ്ടി ഓടുന്ന കരാര്‍ ജീപ്പിനു മുകളില്‍ സാധനം കയറ്റിയതിന് 20000 രൂപയും വാഹനത്തി?ന്റെ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 500 രൂപയും പിഴയീടാക്കിയത് വിവാദമായിരുന്നു. 
മാത്രമല്ല കെ എസ് ഇ ബി ജീവനക്കാര്‍ ബൈക്കില്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ഹെല്‍മറ്റ് വച്ചു പോകുന്നതിനും നടപടി എടുത്തിരുന്നു. എന്നാല്‍ 20000 രൂപ പിഴ വന്നത് ഒരു സി?സ്റ്റം പിഴവായിരുന്നെന്നും അത് പിന്നീട് മാറ്റിയതായും എം വി ഡി പറയുന്നു. സാധാരണയായി എഐ ക്യാമറയില്‍ നിയമലംഘനം കണ്ടാല്‍ അത് വേരിഫൈ ചെയ്ത് പിഴയീടാക്കാറുണ്ട്. അത് പോലെയാണ് കെ എസ് ഇ ബി ക്കും പിഴ വന്നത്. എന്നാല്‍ ഇതിനൊരു പ്രതികാരമെന്നോണമാണ് കെ എസ് ഇ ബി ഫ്യൂസ് ഊരിയിരിക്കുന്നതെന്നാണ് എം വി ഡി ആരോപിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *