ശ്രേയസ് ശുചിത്വ ദിനാചാരണം നടത്തി
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെയും പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി എൻ . എസ് . എസ് . യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മഴ കാല പൂർവ ശുചീകരണം നടത്തി.പുൽപ്പള്ളി ജനമൈത്രി പോലീസ് സ്റ്റേഷനിലും ഗവൺമെന്റ് ഹോസ്പിറ്റലിലും ആണ് ശുചീകരണം നടത്തിയത്. ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാവുടിയിൽ നേതൃത്വം നൽകിയ പ്രോഗ്രാമിന്റെ ഉദ്ഘാടനം പുൽപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മനോജ് സാർ നിർവഹിച്ചു. വാർഡ് മെമ്പർമാർ ആയ ഉഷ ബേബി, സുശീല എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ ബിജോയ് സാർ ശ്രേയസ് മേഖല കോർഡിനേറ്റർ ഷാൻസൺ കെ.ഒ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.എൻ. എസ്. എസ് വോളണ്ടിയേഴ്‌സ് യൂണിറ്റ് പ്രേവർത്തകരായ ജിനി ഷജിൽ സിന്ധു ബേബി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ, സുദിനം സേവനം അയൽക്കൂട്ടങ്ങളുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.
Leave a Reply