May 20, 2024

ഊരുകൂട്ട വോളണ്ടിയർമാർക്കു പരിശീലനം നൽകി

0
20230701 181654.jpg
 
ബത്തേരി : മുഴുവൻ പട്ടിക വർഗ വിദ്യാർത്ഥികളെയും സ്കൂളുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കുന്ന കൊഴിഞ്ഞു പോക്കും ഒഴിഞ്ഞുപോക്കും ഇല്ലാത്ത സ്‌കൂളുകൾ എന്ന സ്വപ്ന പദ്ധതിയാണ് ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ. ആദിവാസി വിദ്യാർത്ഥികളിൽ പഠന മികവ് കാണിക്കുന്നവർക്കായി ഫ്ലൈ ഹൈ പദ്ധതി , മറ്റു വിദ്യാർത്ഥികൾക്ക് കലാ കായിക, പ്രവൃത്തി പരിചയ മേഖലയിൽ പരിശീലനം, മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിവയാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ . 14 ഊരുകൂട്ട വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നത് . ഊരുകൂട്ട വോളണ്ടിയർ മാർക്കുള്ള പരിശീലനത്തിന് ഡയറ്റ് പ്രിൻസിപ്പൽ ഡോ. ടി കെ അബ്ബാസ് അലി നേതൃത്വം നൽകി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾനാസർ , എന്നിവർ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *