ഗ്യാസ് ലീക്കായി; ഹോട്ടലിനു തീപിടിച്ചു
വൈത്തിരി:
ഗ്യാസ് സിലിണ്ടർ ലീക്കായതിനെത്തുടർന്നു തീപിടിച്ചു ഹോട്ടൽ ഭാഗീകമായി കത്തിനശിച്ചു. വൈത്തിരി പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഇഫ്താർ ഹോട്ടലിനാണ് ഇന്നലെ തീപിടിച്ചത്. അപകട സമയത്ത് ഹോട്ടലിൽ നിരവധിപേർ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.എല്ലാവരെയും പെട്ടെന്ന് പുറത്തെത്തിച്ചതിനാൽ ആളപായമുണ്ടായില്ല. ഹോട്ടൽ ഭാഗീകമായി കത്തിനശിച്ചു. കല്പറ്റയിൽനിന്നും അഗ്നിശമന എത്തിയശേഷം തീ പൂർണമായും കെടുത്തി.
Leave a Reply