May 20, 2024

ക്ലാസ്സിൽ താളമിട്ട് പാട്ട് പാടി വയറലായി ടീച്ചറും വിദ്യാർത്ഥിയും

0
Img 20230703 093014.jpg
മാനന്തവാടി :
അഞ്ചാം ക്ലാസുകാരൻ ക്ലാസ് മുറിയിൽ ഡെസ്കിൽ താളമിട്ട ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നു. മന്ത്രി കെ. രാധാകൃഷ്ണന്റെ ഫെയ്സ്ബുക് പേജിൽ വരെ ഇതിനകം ആ ദൃശ്യങ്ങളെത്തി. കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അഭിജിത്താണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടി നേടുന്നത്. താളം പിടിക്കാൻ അഭിജിത്ത് മിടുക്കനെന്ന് മനസിലാക്കി സ്കൂളിലെ സംഗീതാധ്യാപിക അഞ്ജന എസ്. കുമാർ ആണ് താൻ പാടിയ പാട്ടിന് അഭിജിത്തിനെ കൊണ്ട് താളമിടുവിച്ചത്.
അഭിജിത്ത് കൊട്ടുമ്പോൾ വീഡിയോ പകർത്തിയതും അഞ്ജന തന്നെ. അതു സഹപ്രവർത്തകയും അഭിജിത്തിന്റെ ക്ലാസ് അധ്യാപികയുമായ അർഷിതയ്ക്ക് അയച്ചു കൊടുത്തു. അർഷിത തന്റെ ഫെയ്‌സ് ബുക്കിൽ വിഡിയോ പങ്കുവച്ചതോടെയാണ് കൊച്ചുമിടുക്കന്റെ കഴിവ് പുറംലോകമറിഞ്ഞത്.
നാടൻപാട്ട് സംഗീതാധ്യാപികയായ അഞ്ജനയുടെ മനോഹര ആലാപനവും അഭിജിത്തിന്റെ വിസ്മയിപ്പിക്കുന്ന താളബോധവും ചേർന്നതോടെ ഹിറ്റായിരിക്കുകയാണ്. കാട്ടിക്കുളം അമ്മാനി കോളനിയിലെ ബിജുവിന്റെയും ആതിരയുടെയും മകനാണ് അഭിജിത്ത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *