May 20, 2024

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ അഴിമതിക്കെതി ; മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ്ണ നടത്തി

0
Img 20230710 180831.jpg
മാനന്തവാടി: ഒന്നേകാല്‍ കോടി രൂപയോളം ചെലവഴിച്ച് നിര്‍മ്മിക്കുന്ന മാനന്തവാടി – തവഞ്ഞാല്‍ – വാളാട് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കും മുമ്പേ തകര്‍ന്നതില്‍ പ്രതിഷേധിച്ച് കരാര്‍ കമ്പനിയായ മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പി.ഡബ്ല്യു.ഡി.ഓഫീസ് ധര്‍ണ്ണയും, ഊരാളുങ്കല്‍ സബ്ബ് ഓഫീസിലേക്ക് മാര്‍ച്ചും, റീത്ത് സമര്‍പണവും സംഘടിപ്പിച്ചു. പ്രതിഷേധക്കാര്‍ പിഡബ്ല്യുഡി അസി.എക്‌സിക്യുട്ടീവ് ഓഫീസര്‍ എം.കെ ദിവ്യ കൃഷ്ണനെ ഉപരോധിച്ചു. റോഡ് പണിയിലെ അപാകതകള്‍ക്ക് ഉത്തരവാദികളായ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരെയും, കെ.എസ്.ടി.പി.എ അധികൃതര്‍ക്കെതിരെയും, റോഡ് പ്രവൃത്തിക്കു നേതൃത്വം നല്‍കിയ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്സെടുക്കണമെന്നും, റോഡ് ഇടിഞ്ഞതു മൂലമുണ്ടായ നാശനഷ്ട്ടം ഈടാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
പൊതുമരാമത്ത് വകുപ്പിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഊരാളുങ്കല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാനന്തവാടി-വിമലനഗര്‍-വാളാട് എച്ച്.എസ്-പേരിയ റോഡാണ് പാടെ ഇടിഞ്ഞു തകര്‍ന്നത്. കുളത്താടയില്‍ നിന്നും വാളാടേക്ക് പുഴയരികിലൂടെ ഒന്നര കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന 27 കിലോമീറ്റര്‍ റോഡില്‍ പുലിക്കാട്ട് കടവ് പാലത്തിന് സമീപത്തെ പുഴയരികില്‍ അരിക് കെട്ടി ഇന്റര്‍ലോക്ക് ചെയ്ത ഭാഗമാണ് മൊത്തമായും ഇടിഞ്ഞു പുഴയിലേക്ക് താഴ്ന്നത്. കെഎസ്ടിപിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്. ഒന്നര കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച റോഡ് മാസങ്ങള്‍ കഴിയും മുന്നേ തകര്‍ന്നത് പ്രവൃത്തിയിലെ പിഴവ് മൂലമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
 റോഡ് പണിയിലെ അപാകതകള്‍ക്ക് ഉത്തരവാദികളായ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കമ്പനി കെ.എസ്.ടി.പി.എ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും, എം.ഡിയ്ക്കും മറ്റ് റോഡ് പ്രവൃത്തിക്കു നേതൃത്വം നല്‍കിയ സാങ്കേതി ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ്സെടുക്കണമെന്നും, റോഡ് ഇടിഞ്ഞതു മൂലമുണ്ടായ നാശനഷ്ട്ടം ഈടാക്കണമെന്നും, കെ.എസ്.റ്റി.എയുടെ മേലുദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തുന്നതിന് വേദിയൊരുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് മാനന്തവാടി പി.ഡബ്ലു.ഡി. അസിസ്റ്റന്റ്റ് എകി സിക്യൂട്ടീവ് എന്‍ജിനിയര്‍ ദിവ്യ കൃഷ്ണയുടെയും, മാനന്തവാടി അഡീഷണല്‍ എസ്.ഐ.ജോസിന്റെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതിന്റെ ഭാഗമായി മാനന്തവാടി ഡി വൈ എസ് പിക്ക് എസ്.ഐ മുഖാന്തരം മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കത്ത് നല്‍കി. 
തുടര്‍ന്ന് ഊരാളുങ്കലിന്റെ മാനന്തവാടി ചൂട്ടക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സബ്ബ് ഓഫീസിലേക്ക് മാര്‍ച്ചും, റീത്ത് സമ്മര്‍പ്പണവും നടത്തി. ഊരാളുങ്കല്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യ്തു. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എ. നിശാന്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം.ജി.ബിജു മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, എ.പ്രഭാകരന്‍ മാസ്റ്റര്‍, സില്‍വി തോമസ്, ജേക്കബ് സെബാസ്റ്റ്യന്‍, പി.എം.ബെന്നി, മീനാക്ഷി രാമന്‍, പി.ഷംസുദ്ദീന്‍, മുജീബ് കോടിയോടന്‍, അസീസ് വാളാട്, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.അഡ്വ എന്‍കെ വര്‍ഗീസ്, എ പ്രഭാകരന്‍, എം ജി ബിജു, പി വി ജോര്‍ജ്ജ്, അസീസ് വാളാട്, ഷംസീര്‍ അരണപ്പാറ, പി എം ബെന്നി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *