May 20, 2024

അഭിഭാഷകരാകാൻ വയനാട് ജില്ലയിലെ ഗോത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രവേശനപരീക്ഷയെഴുതും പരിശീലനവുമായി കേരള കേന്ദ്ര സര്‍വ്വകലാശാല

0
20230805 164512.jpg
കല്‍പ്പറ്റ: വയനാട് ജില്ലയിൽ നിന്നും ഗോത്ര വിഭാഗത്തിലുള്ള 19 കുട്ടികൾ കേരളത്തിലെ വിവിധ ലോ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കേരള ലോ എൻട്രൻസ് ടെസ്റ്റ് എഴുതുന്നു. പഞ്ച വത്സര എൽ.എല്‍.ബി.ഇന്റഗ്രേറ്റഡ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ യാണ് ഈ കുട്ടികൾ എഴുതുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരള കേന്ദ്ര സർവ്വ കലാശാലയുടെ തിരുവല്ല യിലുള്ള നിയമപഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിശീലനം നേടി വരികയാണ്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി യുടെ നിയമഗോത്രം പരിപാടിയുടെ ഭാഗമായി പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ കണിയാംബറ്റ മോഡൽ റെസിഡന്ഷ്യൽ സ്കൂളിൽ നടന്ന പരിശീലന പരിപാടിക്കാണ് കേന്ദ്ര സർവകലാശാല നേതൃത്വം നൽകുന്നത്. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡീൻ പ്രൊഫ . (ഡോ) ജയശങ്കർ. കെ. ഐ, നിയമവിഭാഗം മേധാവി ഡോ. ഗിരീകുമാർ. ജെ,അഡ്വ : രേഷ്മ അദ്ധ്യാപകർ, ബിരുദാനന്ദര ബിരുദ, ഗവേഷക വിദ്യാർഥികൾ എന്നിവരാണ് പരിശീലനം നൽകുന്നത്.
കൂടാതെ കാസറഗോഡ്, പാലക്കാട്‌, പത്തനംതിട്ട ജില്ലകളിലെ ഗോത്ര വിഭാഗം കുട്ടികൾക്കും കേന്ദ്ര സർവകലാശാല പരിശീലനം നൽകുന്നുണ്ട്.
 മാനന്തവാടി, കണ്ണൂർ എന്നീ സെന്ററുകളിൽ പരീക്ഷയെഴുതുന്ന കുട്ടികളുടെ എല്ലാ തയ്യാറെടുപ്പും പൂർത്തിയായതായി. പ്രൊഫ. ജയശങ്കർ അറിയിച്ചു.
കണിയാമ്പറ്റ , നൂല്‍പ്പുഴ, നല്ലൂര്‍നാട് തുടങ്ങിയ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ പരിശീലനം നേടിയ 19 കുട്ടികളാണ് ഓഗസ്റ്റ് അഞ്ചിനു കേരളമോട്ടാകെ നടക്കുന്ന 'ക്ളീ' വയനാട് ജില്ലയിൽനിന്നും എഴുതുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *