May 20, 2024

ഒരു സ്കൂളിൽ ഒരു കായിക ഇനം; ബത്തേരിയിൽ തുടങ്ങി

0
Img 20230812 172912.jpg
ബത്തേരി :ഒരു സ്കൂളിൽ ഒരു കായിക ഇനം പദ്ധതിക്ക് സുൽത്താൻ ബത്തേരി നഗരസഭയിൽ തുടക്കമായി. സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ നടന്ന ഒരു സ്കൂളിൽ ഒരു കായിക ഇനം പദ്ധതിയുടെ മുനിസിപ്പൽതല ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി.കെ രമേശ് നിർവഹിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ചു.
മികച്ച പ്രതിഭകളെ വാർത്തെടുക്കുക, വിദ്യാർത്ഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുക, കൊഴിഞ്ഞു പോക്ക് തടയുക എന്നീ ലക്ഷ്യങ്ങളോടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരു സ്കൂളിൽ ഒരു കായിക ഇനം പദ്ധതി ബത്തേരി നഗരസഭ ആസൂത്രണം ചെയ്തത്. പദ്ധതിയിലൂടെ സ്കൂളുകൾക്ക് സ്പോർട്സ് കിറ്റും വിദ്യാർത്ഥികൾക്ക് ലഘു ഭക്ഷണവും നൽകും. 
ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ്, സ്ഥിരം സമിതി അംഗങ്ങളായ പി.എസ് ലിഷ, സാലി പൗലോസ്, കൗൺസിലർമാരായ അസീസ് മാടാല, പ്രിയാ വിനോദ്, മേഴ്സി ടീച്ചർ, രാധാ ബാബു, നിർവ്വഹണ ഉദ്യോഗസ്ഥൻ പി.എ അബ്ദുൽ നാസർ, എച്ച്.എം ജിജി ജേക്കബ്, പ്രധാന അധ്യാപകരായ കെ. സ്റ്റാന്റ്ലി, പി. ബിനു, കായിക അധ്യാപകരായ പി.ഐ ബിനു, ഏലിയാമ്മ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *