May 20, 2024

മാനന്തവാടി നഗരസഭയിലെ അഴിമതിക്കും, സ്വജനപക്ഷപാതത്തിനുമെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐ(എം) നേതാക്കള്‍

0
Img 20230901 213340.jpg
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ അഴിമതിക്കും, സ്വജനപക്ഷപാതത്തിനുമെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐ(എം) നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭങ്ങളുടെ ഭാഗമായി ഈ മാസം ഒന്‍പത്, പത്ത് തിയ്യതികളില്‍ വാഹനപ്രചരണജാഥയും, 12ന് മുന്‍സിപ്പല്‍ ഓഫീസ് ഉപരോധവും നടത്തും.നഗരസഭ ലാപ്ടോപ്പ് വാങ്ങിയതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തിയത്. 2022-23 വര്‍ഷത്തില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ വിപണിയില്‍ മുപ്പത്താറായിരം രൂപ മാത്രം വിലയിലുള്ള ലാപ്പ്ടോപ്പ് 56890 രൂപമുടക്കിയാണ് വാങ്ങിയത്. നഗരസഭ പാലിക്കേണ്ട യാതൊരു തരത്തിലുള്ള പര്‍ച്ചേസ് മാനദണ്ഡവും പാലിക്കാതെയും കൗണ്‍സില്‍ അംഗീകാരമില്ലാതെയാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നും സിപിഎം ആരോപിച്ചു.
ജെം പോര്‍ട്ടല്‍ വഴി നടപടിക്രമങ്ങള്‍ പാലിച്ചാണ് ലാപ്ടോപ്പ് വാങ്ങിയത് എന്ന് ഭരണസമിതി അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സെക്രട്ടറി രേഖാമൂലം നല്‍കിയ കത്തില്‍ പോരയ്മകള്‍ പദ്ധതി നടത്തിപ്പില്‍ സംഭവിച്ചെന്നും അടുത്ത തവണ ഇത് ആവര്‍ത്തിക്കെല്ലുന്നുമുള്ള കുറ്റ സമ്മതമാണ് ഉള്ളത്. ലാപ്പ്ടോപ്പ് പര്‍ച്ചേസിംഗിലൂടെ 25 ലക്ഷം രൂപയുടെ അഴിമതിയാണ് നടത്തിത്. അഴിമതിയില്‍ മുങ്ങിയ ഭരണസമിതി രാജി വെക്കുന്നിടം വരെ സി പി എം പ്രക്ഷോഭം നടത്തും. അതോടൊപ്പം എസ്ടി വിഭാഗക്കാര്‍ക്ക് നല്‍കിയ കട്ടില്‍, വനിതകള്‍ക്ക് നല്‍കിയ തയ്യല്‍ മെഷീന്‍, എന്നിവ സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണം നടത്തണം. അതോടൊപ്പം നഗരസഭാ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ബന്ധുനിയനങ്ങള്‍ നടത്തുകയാണ്. ഇക്കാര്യം വിജിലന്‍സ് അന്വേഷണത്തിലാണ്. അഴിമതിക്കും കെടുകാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും നേതൃത്വം നല്‍കുന്ന ഭരണ സമിതിക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തില്‍ മുഴുവനാളുകളും അണിനിരക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.സിപിഐ(എം) ഏരിയ സെക്രട്ടറി എം റെജീഷ്, ജില്ലാകമ്മിറ്റിയംഗം പി ടി ബിജു, കെ എം വര്‍ക്കി, കെ എം അബ്ദുല്‍ ആസിഫ്, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴി ഇതിനെതിരെ സിപിഐ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 9 10 തീയതികളില്‍ വാഹനപ്പുറത്ത്യും സെപ്റ്റംബര്‍ 12ന് മുന്‍സിപ്പല്‍ ഓഫീസ് ഉപരോധം നടത്തും യുഡിഎഫ് നടത്തുന്ന അഴിമതിക്കെതിരെ മുഴുവന്‍ ഒന്നിക്കണമെന്ന് സിപിഎം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *