May 20, 2024

സമൂഹ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുന്ന വിദ്യാര്‍ത്ഥി സമൂഹമാണ് നാടിനാവശ്യം : നജീബ് കാന്തപുരം എം.എല്‍.എ

0
20230902 163247.jpg
കല്‍പ്പറ്റ: സമൂഹ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുന്ന വിദ്യാര്‍ത്ഥി സമൂഹമാണ് നാടിനാവശ്യമെന്നും അരുതായ്മകളോട് വിട്ടുവീഴ്ച ചെയ്യാത്ത മനോഭാവമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടതെന്നും നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ സംഘാടകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി വയനാട്ടില്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ തിരിച്ചറിയുന്ന വിദ്യാഭ്യാസമാണ് വര്‍ത്തമാനകാലത്ത് ആവശ്യം. മനുഷ്യന്റെ നോവും സങ്കടങ്ങളും മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണം. മനുഷ്യഹൃദയങ്ങളെ കോര്‍ത്തിണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കലാലയ മുറ്റം വേദിയാവണമെന്നും എം.എല്‍.എ പറഞ്ഞു.ഓണിവയല്‍ വിസെറ്റ് ക്യാമ്പ് സെന്ററില്‍ നടന്ന ക്യാമ്പ് കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ കെ.എം തൊടി മുജീബ് അധ്യക്ഷനായിരുന്നു. എം പി നവാസ്, അസീസ് അമ്പിലേരി, പി.ഫസല്‍ വാരിസ്, കെ.കെ മുനീര്‍, എം.റിസു മുഹമ്മദ്, ജഗദീഷ് എം.ഡി, സുജിത്ത് എം.പി, വി.ലത്തീഫ് വാഫി, റസിയ കെ.ടി, സുലൈഖ വെട്ടത്തൂര്‍, കെ.നബീല്‍ കുംബളാക്കുഴി എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *