ചെറുവിമാനതാളം; കൽപ്പറ്റയിൽ നടക്കില്ല ;കൊയിലരിയിൽ സാധ്യത
കൽപ്പറ്റ: വായുസഞ്ചാര പാത അനുകൂലമല്ലെന്ന കാരണത്താൽ
ചെറുവിമാനത്താവളം കൽപ്പറ്റ പ്രദേശത്ത് വരാനിടയില്ല. സാങ്കേതിക പരിശോധനയിൽ വായുസഞ്ചാര പാത അനുകൂലമല്ലന്നാണ് അറിയുന്നത് .അതേസമയം മാനന്തവാടി കൊയിലേരിയിൽ ഏവിയേഷൻ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ സ്വകാര്യ ഭൂമിയിൽ വായുസഞ്ചാര പാത അനുയോജ്യമാണന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. കൽപ്പറ്റയിൽ മൂന്നിടത്ത് ഭൂമി കണ്ടെത്തുകയും അവിടങ്ങളിൽ പല ഘട്ടങ്ങളിലായി പരിശോധനകൾ നടക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായി ഏവിയേഷൻ വകുപ്പിലെ സാങ്കേതിക വിദഗ്ധരുടെ സംഘം നടത്തിയ പരിശോധനയിലാണ് ഏറ്റവും ഉചിതമെന്ന് പറയപ്പെടുന്ന കൽപ്പറ്റ ബൈപ്പാസിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ വായുസഞ്ചാര പാതയുടെ സിഗ്നൽ ലഭിക്കുന്നില്ലന്ന് കണ്ടെത്തിയത്. എന്നാൽ റവന്യൂ വകുപ്പ് പദ്ധതിക്കെതിരായ റിപ്പോർട്ട് നൽകിയെന്ന ആക്ഷേപവും ഉയർന്നിരുന്നു.ഇത് ശരിയല്ലന്നും വിമാനത്താവളം വയനാട്ടിൽ എവിടെയായാലും ഏറ്റവും അനുയോജ്യമായ സ്ഥലത്ത് വരണമെന്നാണ് റവന്യൂ വകുപ്പിൻ്റെ നിലപാടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. മാനന്തവാടിയിൽ വിമാനത്താവളത്തിനുള്ള പ്രാഥമിക പരിശോധന തുടങ്ങിട്ടുണ്ട്. കൊയിലേരിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പുതിയിടം ജ്യോതി പ്രസാദ് ,സഹോദരൻ ബാബു മറ്റ് ബന്ധുക്കൾ എന്നിവരുടെ പേരിലുള്ള 50 ഏക്കർ ഭൂമിയിലുണ് ഏവിയേഷൻ വകുപ്പിൻ്റെ പ്രാഥമിക പഠനം നടന്നത്.ഇവിടെ വായു സഞ്ചാര പാതയുടെ സിഗ്നൽ അനുകൂലമായതിനാൽ അടുത്ത ഘട്ടത്തിൽ മണ്ണിൻ്റെ ഘടന സംബന്ധിച്ച പരിശോധനക്കായി ഒരു മാസത്തിനുള്ളിൽ വിദഗ്ധ സംഘം എത്തുമെന്നാണ് സൂചന. ചതുപ്പ് നിലങ്ങൾ ഇല്ലാത്തതും, വീടുകൾ, വലിയ കെട്ടിടങ്ങൾ, മറ്റ് നിർമ്മാണങ്ങൾ എന്നിവ ഇല്ലാത്തതും പ്രാരംഭ നിർമ്മാണച്ചെലവ് താരതമ്യേന കുറഞ്ഞതുമായ സ്ഥലമാണ് കൊയിലേരി പുതിയിടത്ത് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്
Leave a Reply