May 20, 2024

പോഷകാഹാര വാരാചരണം നടത്തപ്പെട്ടു

0
Img 20230908 174645.jpg
മാനന്തവാടി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെയും വയനാട് കുടുംബശ്രീ മിഷന്റെയും, തവിഞ്ഞാൽ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മാനന്തവാടി അമ്പലക്കൊല്ലി കോളനിയിൽ വച്ച് ദേശീയ പോഷക വാരാചാരണം നടത്തപ്പെട്ടു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ്‌ എൽസി ജോയ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി കെ ഗോപി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി. ഡി. എസ് ചെയർ പേഴ്സൺ ഷീജ ബാബു മുഖ്യ അതിഥി ആയിരുന്നു. ഡയാന നന്ദി അർപ്പിച്ചു. ഡോ അരുൺ ബേബി പോഷകാഹാരങ്ങളെ കുറിച്ചും, പോഷകാഹാര പാചക രീതികളെ കുറിച്ചും ക്ലാസ്സുകളെടുത്തു. ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പുകളും നടത്തപ്പെട്ടു. ഡോ വന്ദന വി. ടി, ഡോ സിത്താര പർവീൺ,പ്രിയേഷ്, അരുൺ ജോസ്, സുർജിത് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *