May 20, 2024

എന്റെ കേരവൃക്ഷം; എന്റെ അഭിമാനം ഉദ്ഘാടനം ചെയ്തു

0
Img 20230908 194846.jpg
എടവക: എടവക ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആദ്യമായി നടപ്പിലാക്കുന്ന എന്റെ കേരവൃക്ഷം; എന്റെ അഭിമാനം ' പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. കമ്മന കോശാലി പട്ടിക വര്‍ഗ്ഗ സങ്കേതത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ നാലായിരം കുറ്റ്യാടി വിത്തുതേങ്ങ സംഭരിച്ച് ് മുളപ്പിച്ച് പട്ടിക വര്‍ഗ സങ്കേതങ്ങളില്‍ നട്ടു പരിപാലിച്ച് കേര ഗ്രാമമാക്കി മാറ്റിയെടുക്കുന്നതാണ് എന്റെ കേരവൃക്ഷം; എന്റെ അഭിമാനം പദ്ധതി. കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തീകരിച്ച ആയിരത്തി എഴുനൂറ് തൊഴിലാളികള്‍ക്ക് പ്രോത്സാഹനമായി തെങ്ങിന്‍ തൈ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ജെന്‍സി ബിനോയി, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.പി ഷിജി, എടവക കൃഷി ഓഫീസര്‍ ജി.വി രജനി, ജില്‍സണ്‍ തൂപ്പുങ്കര, അക്രഡിറ്റഡ് എഞ്ചിനീയര്‍ സി.എച്ച് സമീല്‍, ഓവര്‍സിയര്‍ ജോസ് പി.ജോണ്‍, ദീപ ജോണ്‍സണ്‍ ,ബിന്ദു ഡൊമിനിക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *