May 19, 2024

വരും തലമുറയുടെ നല്ല ഭാവിയ്ക്ക് കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരട്ടെ:ബാലസൗഹൃദ വയനാട് ശില്പശാല സംഘടിപ്പിച്ചു

0
Img 20230912 190335.jpg
കല്‍പ്പറ്റ: ജ്വാല സെന്റര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് എംപവര്‍മെന്റിന്റെ നേതൃത്വത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വിദഗ്ധര്‍ എന്നിവരുടെ ശില്പശാല സംഘടിപ്പിച്ചു. വയനാടിനെ ബാലസൗഹൃദ ജില്ലയായി മാറ്റുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനായാണ് ശില്പശാല നടത്തിയത്. 
കുട്ടികളുമായി ബന്ധപ്പെട്ട ഇടങ്ങൾ ബാല സൗഹൃദമാക്കുന്നതിന് എല്ലാവരും നടപ്പിലാക്കേണ്ടുന്ന കര്‍മ്മ പരിപാടികള്‍, കുട്ടികള്‍ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും, സംവിധാനങ്ങളുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്വങ്ങളും പങ്കാളിത്തവും എന്നിവക്ക് ശില്പശാല രൂപം നല്കി. സെന്റര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ് ആന്റ് എംപവര്‍മെന്റിന്റെ ലോഗോ വയനാട് ജില്ല സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് നോഡല്‍ ഓഫീസര്‍ റബിയത്ത്.പി പ്രകാശനം ചെയ്തു. ജ്വാല പ്രസിഡന്റ് പി. സി. ജോസ് മോഡറേറ്ററായിരുന്നു. ഡയറക്ടര്‍ സി.കെ.ദിനേശന്‍,എസ്.എസ്.കെ പ്രോഗ്രാം കോ ഓഡിനേറ്റര്‍ അനില്‍കുമാര്‍.വി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മജേഷ് രാമന്‍, വിമുക്തി ജില്ലാ മിഷന്‍ കോ.ഓഡിനേറ്റര്‍ ഫെബിന വി റൗഫ്, നീതി വേദി ഡയറക്ടര്‍ ഫ്‌ലെയിസി ജോസ്, ജോസഫ് ടി.ജെ, ഷിനിമോള്‍ ബേബി,ജ്വാല ടീം മെമ്പര്‍മാരായ സതീഷ് കുമാര്‍ പി. വി,ലക്ഷ്മണന്‍ ടി.എ,റീജ കെ ആര്‍,മെല്‍ഹ മാണി എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *