May 20, 2024

ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്റര്‍ എന്‍ എ ബി എച്ച് നിലവാരം: അവലോകന യോഗം ചേര്‍ന്നു

0
20230926 182551.jpg
മീനങ്ങാടി: നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം ചേര്‍ന്നു. മീനങ്ങാടി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍ അധ്യക്ഷത വഹിച്ചു.
മീനങ്ങാടി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൗമ്യചന്ദ്രന്‍ വിഷയാവതരണം നടത്തി. ജില്ലയില്‍ 7 ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളാണ് എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയരുന്നത്. മീനങ്ങാടി, തെണ്ടര്‍നാട്, വെള്ളമുണ്ട, എടവക, തരിയോട്, സുല്‍ത്താന്‍ ബത്തേരി, മൂപ്പൈനാട് എന്നിവടങ്ങളിലെ സ്ഥാപനങ്ങളാണ് അവ. ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള 4 ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററും ഹോമിയോപ്പതി വകുപ്പിനു കീഴിലുള്ള 3 സ്ഥാപനങ്ങളുമാണ്.
കോട്ടക്കല്‍ ആര്യ വൈദ്യശാല എന്‍.എ.ബി.എച്ച് അസ്സസര്‍ പി.പി.രാജന്റെ നേതൃത്വത്തില്‍ മീനങ്ങാടി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വിശദമായി പരിശോധന നടത്തുകയും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. രോഗികളെ കണ്ടും ആശാ വര്‍ക്കര്‍മാര്‍, എച്ച്.എം.സി പ്രതിനിധികളോടും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞും നിലവാരം ഉറപ്പു വരുത്തുകയും ചെയ്തു. കോട്ടക്കല്‍ ആര്യ വൈദ്യശാല എന്‍.എ.ബി.എച്ച് അസ്സസര്‍ പി.പി.രാജന്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം. ഡോ.അനീന.പി.ത്യാഗരാജ്, ആയൂര്‍വേദ ഡി.എം.ഒ ഡോ.എ.പ്രീത, ഹോമിയോ ഡി.എം.ഒ ഡോ.സി.വി ഉമ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി.കെ നിഷ തുടങ്ങിയവര്‍ സംസാരിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, എച്ച്.എം.സി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *