May 20, 2024

തിരികെ സ്‌കൂള്‍ ക്യാമ്പെയിന്‍: ജില്ലാതല ഉദ്ഘാടനം

0
Img 20230929 185204.jpg
കൽപ്പറ്റ :കുടുംബശ്രി, പൊതുവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തിരികെ സ്‌കൂള്‍ ക്യാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 1ന് വൈത്തിരി സി.ഡി.എസില്‍ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 26 സി.ഡി.എസിലും നടക്കുന്ന പ്രവേശനോല്‍സവം തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷന്‍മാര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളിലെ ഒന്നര ലക്ഷം കുടുംബശ്രീ വനിതകള്‍ തിരികെ സ്‌കൂളിലേക്കെത്തും. ബാല്യകാല സ്മൃതികളിലൂടെ വിദ്യാലയങ്ങളുടെ ശാക്തീകരണവും ,പുതിയ അറിവുകളും സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങളിലെത്തിക്കുക തുടങ്ങിയതാണ് തിരികേ സ്‌കൂള്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. കുടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ജെന്റര്‍, നൂതന ഉപജീവന മാര്‍ഗ്ഗങ്ങള്‍, ഡിജിറ്റല്‍ ലിറ്ററസി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. ഒരു പഞ്ചായത്ത് പരിധിയില്‍ 12 മുതല്‍ 20 വരെ റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ക്ലാസ്സുകളെടുക്കുന്നതിനുളള പരിശീലനം നല്‍കും. ഒക്ടോബര്‍ 1 നും ഡിസംബര്‍ 10നും ഇടയിലാണ് ക്യാമ്പെയിന്‍ നടക്കുക. ജില്ലയിലെ 405 ആര്‍.പിമാര്‍ക്ക് 5 കേന്ദ്രങ്ങളിലായി നടത്തിയ പരിശീലനം പൂര്‍ത്തിയായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *