May 20, 2024

വയനാട് സ്വദേശി സോമൻ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകളുടെ ചിത്രം പുറത്ത് വിട്ട് പോലിസ് ;വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികവും കീഴടങ്ങുന്ന മാവോക്കൾക്ക് ബൃഹത് ആനുകൂല്യങ്ങളും .

0
20231006 203739

കൽപ്പറ്റ: വയനാട് സ്വദേശി സോമൻ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകളുടെ ചിത്രം പുറത്ത് വിട്ട് പോലിസ് .വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികവും.കീഴടങ്ങുന്ന മാവോക്കൾക്ക് ബൃഹത് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. .

 

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ അന്വേഷിക്കപ്പെടുന്നവരാണ് ചിത്രങ്ങളിൽ .. ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് രാജ്യത്തിന് ഭീഷണി ഉയർത്തുന്നതിനാല്‍ ഇവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ടതായിട്ടുണ്ട്. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങള്‍ തരുന്നവര്‍ക്ക് ഉചിതമായ പാരിതോഷികങ്ങള്‍ നല്‍കുന്നതും അവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതുമാണ്.

 

കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവര്‍ക്കായി കീഴടങ്ങലിനും പുന:രധിവാസത്തിനുമുള്ള ബൃഹത്തായ പദ്ധതികള്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വഴിതിരിച്ചു വിടപ്പെട്ട യുവാക്കളേയും മറ്റു പ്രവര്‍ത്തകരേയും സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങിയ സംരംഭങ്ങളിലൂടെ ധനസമ്പാദന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.പ്രസ്തുത പദ്ധതിയിലെ പ്രധാന ആകർഷണങ്ങൾ താഴെ പറയുന്നവയാണ്

1. ആയുധങ്ങളും യുദ്ധോപകരണങ്ങളും സമര്‍പ്പിക്കുന്ന പക്ഷം 35,000 രൂപ വരെപാരിതോഷികം.

 

2. കേരള സര്‍ക്കാറിന്‍റെ ഭവന നയം പ്രകാരം വീട് അനുവദിക്കല്‍.

 

3. ഔപചാരികമായതോ, ഓപ്പണ്‍ സ്‌കൂള്‍ മുഖേനയുള്ളതോ ആയ വിദ്യാഭ്യാസചെലവുകള്‍ക്കായി പ്രതിവര്‍ഷം 15,000 രൂപ വരെ സാമ്പത്തിക സഹായം

 

4. കീഴടങ്ങുന്നവര്‍ക്ക് നിയമപ്രകാരമുള്ള വിവാഹ ആവശ്യത്തിനായി 25,000 രൂപ വരെ. ടി തുക വിവാഹ സമയത്തോ വിവാഹം കഴിഞ്ഞ ഉടനെയോ ലഭ്യമാക്കുന്നതാണ്.

 

5. കീഴടങ്ങല്‍ അപേക്ഷ അംഗീകരിക്കുന്ന പക്ഷം കീഴടങ്ങുന്ന ആള്‍ക്ക് 5 ലക്ഷംരൂപ വരെ ലഭിക്കാം. അര്‍ഹമായ തുകയുടെ പകുതി രൊക്കം പണമായും ബാക്കി സ്ഥിരനിക്ഷേപമായിട്ടുമായിരിക്കും നല്‍കുക. ടി സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയം തൊഴില്‍ വായ്പയും മറ്റും എടുക്കുന്നതിനും അവസരമുണ്ടണ്ടാകും.

 

6. കീഴടങ്ങുന്ന ആളുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതാണ്. കൂടാതെ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാത്തപക്ഷം പരമാവധി മൂന്ന് വര്‍ഷം വരെ 10,000 രൂപ വരെ പ്രതിമാസം പരിശീലനകാല വേതനം എന്ന നിലയിലും ലഭിക്കാം.

 

7. കീഴടങ്ങുന്ന ആളുടെ പേരിലുള്ള ചെറിയ കുറ്റകൃത്യങ്ങള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും തുടര്‍ നടപടികള്‍ റദ്ദ് ചെയ്യുന്നതിനും ആവശ്യമായ നിയമസഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതാണ്. കൂടാതെ അതിവേഗ കോടതികള്‍ മുഖേന, തീര്‍പ്പുകല്‍പ്പിക്കപ്പെടാത്ത കേസുകള്‍ കൈകാര്യം ചെയ്യുന്നതാണ്.

 

8. സര്‍ക്കാറിന്‍റെ കാലാകാലങ്ങളിലുള്ള പുതിയ ഉത്തരവുകള്‍ ടി പദ്ധതിയ്ക്കും ബാധകമായിരിക്കും.

 

തദ്ദേശീയരായ രണ്ട് പൗരപ്രമുഖരുടെ പ്രാമാണ്യം കീഴടങ്ങുന്നവരുടെ കാര്യത്തില്‍ആവശ്യമാണ്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കേരള സര്‍ക്കാറിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (kerala.gov.in)ലഭ്യമാണ്.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *