May 20, 2024

കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? രോഗം പിടിപെട്ടാൽ പ്രതിരോധ മാർഗങ്ങൾ എങ്ങനെ? 

0
20231017 221014

 

കൽപ്പറ്റ : വയനാട്ടിൽ സാധാരണയായി നവംബർ മാസങ്ങളിൽ കുരങ് പനി വ്യാപിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ അറിയിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേർന്നിരുന്നു. ഇതിൽ ജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങളും കരുതലുകളും നിർദ്ദേശിച്ചു. എന്തൊക്കെയാണ് കുരങ്ങുപനി ബാധിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് പരിശോധിക്കാം

 

  •  ശക്തമായ പനി അല്ലെങ്കില്‍ വിറയലോടുകൂടിയ പനി
  • ശരീരവേദന അല്ലെങ്കില്‍ പേശിവേദന
  •  തലവേദന
  • ഛര്‍ദ്ദി
  •  കടുത്ത ക്ഷീണം
  • രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം
  • അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം
  •  സ്ഥലകാല ബോധമില്ലായ്മ

പ്രതിരോധ മാർഗങ്ങൾ 

  •  കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ കഴിവതും പോകാതിരിക്കുക.
  • വനത്തില്‍ പോകേണ്ടിവരുന്നവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം.
  •  വസ്ത്രത്തിന് പുറമെയുള്ള ശരീരഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടണം.
  • വനത്തില്‍ നിന്ന് തിരിച്ചുവരുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിരിക്കുന്നില്ലെന്ന് വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം. വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭ്യമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *