May 21, 2024

കള വലിയ രീതിയിൽ വ്യാപിക്കുന്നു: ജില്ലയിലെ നെൽകർഷകർ ദുരിതത്തിൽ 

0
20231030 183215

 

പനമരം: നെൽക്കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന ദുരിതത്തിലാണ് ഇപ്പോൾ വയനാട്ടിലെ നെൽ കർഷകർ. ആണ്ടാ (കള നെല്ല്) വ്യാപനം തടയാനാകാതെയാണ് ഇവർ ദുരിതത്തിലായത്.   കഴിഞ്ഞ 4 വർഷമായി പല പാടശേഖരങ്ങളിലും നെൽക്കർഷകർക്കു ഭീഷണിയായി നെല്ലിനെ കടത്തിവെട്ടി കള വളർന്നു പൊങ്ങുന്നു. നെല്ലു കതിരിടുന്നതിന് മുൻപ് കളപറിച്ചു നീക്കുകയും കളനാശിനി പരീക്ഷിച്ചെങ്കിലും നെല്ലിനേക്കാൾ ഉയരത്തിൽ കള വളരുന്നതായി കർഷകർ പറയുന്നു.  ഏക്കറിന് 15,000 മുതൽ 20,000 രൂപ വരെ ചെലവിട്ട് നെൽക്കൃഷിയിറക്കിയ കർഷകർക്കാണു പാടങ്ങളിൽ ശാഖകളായി വളരുന്ന കള ഭീഷണിയാകുന്നത്. കളയുടെ ഇടയിൽ പെട്ട് നെല്ലു മൂടുകയും വളർച്ച മുരടിച്ചു വിളവ് കുറയുകയും ചെയ്യുന്നു.

 

അതേസമയം മുൻവർഷങ്ങളിലും കളയുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഇത്ര വ്യാപകമായിരുന്നില്ലെന്നും നെൽവിത്തിൽ നിന്നാകാം വയലിൽ ഇത്രയധികം കളകൾ വ്യാപിക്കുന്നതെന്നും കർഷകർ പറയുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *