കൂട് ഗൈഡൻസ് സെൻറർ കൂദാശ നടത്തി

മാനന്തവാടി:നല്ലൂര്‍ നാട് ജില്ലാ ക്യാന്‍സര്‍ സെന്‍ററില്‍ വരുന്ന രോഗികള്‍ക്ക് താമസ സൗകര്യത്തിനായി മലബാർ ഭദ്രാസനത്തിൻ്റെ കീഴിൽ നല്ലൂർ നാട് ക്യാൻ സെൻ്ററിനോട് ചേർന്ന് പൂർത്തികരിച്ച കൂട് എന്ന പേരിലുള്ള ഗൈഡൻസ് സെൻററിൻ്റെ കൂദാശ നടത്തി.
മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് തിരുമേനിയും കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയോസ് തിരുമേനിയും മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് തിരുമേനി അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ.ബിജുമോന്‍ കര്‍ലോട്ടുകുന്നേല്‍ സ്വാഗതം പറഞ്ഞു. പൗലോസ് മോര്‍ ഐറേനിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു.
കൂട് കലണ്ടര്‍ പ്രകാശനം നല്ലൂര്‍നാട് ജില്ലാ ക്യാന്‍സര്‍ സെന്‍റര്‍ സൂപ്രണ്ട് ഡോ. ആന്‍സി മേരി ജേക്കബ്ബിന് നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ബേബിയും എടവക പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്. ബി. പ്രദിപും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.വി. വിജോള്‍, എടവക പഞ്ചായത്ത് അംഗം ലതാ വിജയന്‍, ഭദ്രാസന സെക്രട്ടറി ഫാ.ഡോ. മത്തായി അതിരംപുഴയില്‍, വൈദിക സെക്രട്ടറി ഫാ.ജെയിംസ് വന്മേലില്‍, ഫാ. സജി കോട്ടായിൽ, ഫാ.ജെയിംസ്, കൂട് ഡയറക്ടര്‍ ഫാ.ബിജുമോന്‍ ജേക്കബ്, സെക്രട്ടറി ജോണ്‍ ബേബി, ജോ.സെക്രട്ടറി ബൈജു തൊണ്ടുങ്കല്‍, ട്രഷറര്‍ ബിനു മാടേടത്ത് സംഘാടക സമിതി ചെയര്‍മാന്‍ ഫാ.ബേബി ഓലിക്കല്‍, ജന.കണ്‍വീനര്‍ ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍, ഭദ്രാസന ജോ. സെക്രട്ടറി ബേബി വാളങ്കോട്ട്, ജെക്സ് സെക്രട്ടറി ജോണ്‍സണ്‍ കോഴാലില്‍, കൂട് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ, കെ.എം. ഷിനോജ് എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply