കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര സെമിനാർ നടത്തി
പുൽപ്പള്ളി : കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് മേഖല ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര സെമിനാർ നടത്തി. കേരളത്തിലുടനീളം നടത്തുന്ന ഗ്രാമ ശാസ്ത്ര ജാഥയുടെ അനുബന്ധ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് പരിഷത്ത് 150 സെമിനാറുകൾ നടത്തുന്നു.ഇതിന്റെ ഭാഗമായി പുൽപ്പള്ളിയിൽ ശാസ്ത്രവും, ശാസ്ത്ര ചിന്തയും ഇന്ത്യയിൽ എന്ന വിഷയത്തിൽ പ്രൊഫ കെ പാപ്പുട്ടി മാസ്റ്റർ വിഷയം അവതരിപ്പിച്ചു കൊണ്ട് സെമിനാർ ഉദ്ഘാടനം ചെയ്തു.എം .എം . ടോമി, എൻ സത്യാനന്തൻ മാസ്റ്റർ, എ .സി ഉണ്ണികൃഷ്ണൻ ,ജോസ് ചെറിയാൻ , വി .എസ് ചാക്കോ ,. പി .യു .മർക്കോസ് പ്രസംഗിച്ചു.പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ഉഷ ബേബി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സി. എം ജോസഫ് സ്വാഗതവും, . ബിനു ടി . കെ , നന്ദിയും പറഞ്ഞു.
Leave a Reply