ആം ആദ്മി പാർട്ടി സ്ഥാപകദിനാഘോഷ പരിപാടികൾ നാളെ കൽപ്പറ്റയിൽ
കൽപ്പറ്റ: ആം ആദ്മി പാർട്ടി സ്ഥാപക ദിനമായ നവംബർ 26 ന് വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടികൾ നാളെ കൽപ്പറ്റയിൽ. പതിനൊന്ന് വർഷം പൂർത്തിയാക്കുന്നതോടൊപ്പം ദേശീയ പാർട്ടി അംഗീകാരം ലഭിച്ച ശേഷമുള്ള ആദ്യത്തെ വാർഷിക ദിനം കൂടിയാണ്.
രാവിലെ 9 മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുകയും, പത്തു മണിക്ക് കൈനാട്ടി പത്മ പ്രഭാ ലൈബ്രറി ഹാളിൽ വെച്ച് പ്രവർത്തക സംഗമവും നടക്കും സംസ്ഥാന പ്രസിഡൻ്റ് അഡ്വ വിനോദ് മാത്യൂ വിൽസൺ യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അരുൺ കുമാർ കർമ്മ പദ്ധതികൾ അവതരിപ്പിക്കും. രണ്ട് മണിക്ക് നടക്കുന്ന കർഷക സെമിനാറിൽ ഫല വൃക്ഷങ്ങളും ഫലപ്രദമായ കൃഷിരീതിയും എന്ന വിഷയത്തിൽ യുവ കർഷകൻ ബിപിൻ മൂലങ്കാവ് വിഷയം അവതരിപ്പിക്കും. വൈകിട്ട് 4 മണിക്ക് കൽപ്പറ്റ ടൗണിൽ പൊതുജന സംവാദവും സംഘടിപ്പിക്കുമെന്നും ജില്ല പ്രസിഡൻ്റ് അജി കൊളോണിയ, സെക്രട്ടറി ഡോ സുരേഷ് കുമാർ എന്നിവർ അറിയിച്ചു.
Leave a Reply