May 20, 2024

പുകയില ലഹരി വിമുക്ത ക്യാമ്പസുകളെ ആദരിച്ചു

0
Img 20240207 194017

 

പുൽപ്പള്ളി : ജില്ലയിലെ ആദ്യത്തെ പുകയില-ലഹരി വിമുക്ത ക്യാമ്പസായി ആരോഗ്യ വകുപ്പ് തിരഞ്ഞെടുത്ത പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജയശ്രീ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, സി കെ രാഘവന്‍ മെമ്മോറിയല്‍ ടീച്ചര്‍ ട്രെയിനിങ് കോളേജ് എന്നിവയെ പുല്‍പള്ളി ഗ്രാമപ്പഞ്ചായത്ത് ആദരിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയായ പുകയില ലഹരി വിമുക്ത വിദ്യാഭ്യാസ സ്ഥാപന പരിപാടിയുടെ ഭാഗമായാണ് ജയശ്രീ ക്യാമ്പസില്‍ ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടി കരുതാം കൗമാരം ചടങ്ങില്‍ ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ജയശ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. ജയരാജിന് നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉഷ തമ്പി, ബീന ജോസ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജോളി നരിതൂക്കില്‍, ശ്രീദേവി മുല്ലക്കല്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജോമറ്റ് സെബാസ്റ്റിയന്‍, മണി പാമ്പനാല്‍, അനില്‍ സി.കുമാര്‍, ജോഷി ചാരുവേലില്‍, ബാബു കണ്ടത്തിന്‍കര, സിന്ധു സാബു, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, വിജയ സ്‌കൂള്‍ മാനേജര്‍ അഡ്വ. പി.സി. ചിത്ര, പ്രിന്‍സിപ്പല്‍ കെ എസ് സതി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *