May 20, 2024

പീസ് വില്ലേജ് പ്രവർത്തനങ്ങൾ പഞ്ചായത്ത് തലങ്ങളിലേക്ക്

0
20240215 203038

പിണങ്ങോട്: ജീവകാരുണ്യ സേവനരംഗത്ത് 8 വർഷം പൂർത്തിയാക്കുന്ന വയനാട് പീസ് വില്ലേജ്, പ്രാദേശിക തലങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും സപ്പോർട്ടിംഗ് കമ്മിറ്റികൾ രൂപീകരിക്കുന്നതിന് പീസ് വില്ലേജ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വില്ലേജ് ഫൗണ്ടേഷൻ ട്രസ്റ്റ് സെക്രട്ടറി കെ മുസ്തഫ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. വയനാട് ജില്ലയിലെ നിരാലംബരായ നിരവധി മനുഷ്യർക്ക് അത്താണിയാകുന്ന

ഫിസിയോതെറാപ്പി ന്യൂറോ റീഹാബിലിറ്റേഷൻ സെന്റർ,

ഡയാലിസിസ് സെന്റർ,

പെയിൻ & പാലിയേറ്റിവ് കെയർ ഹോസ്പൈസ്‌, ഒ പി ക്ലിനിക്, കൗൺസിലിങ് സെന്റർ, ആത്മീയ സാംസ്‌കാരിക കേന്ദ്രം ഉൾപ്പെടെയുള്ള സംവിധാനങ്ങളിലേക്ക് കടക്കുമ്പോൾ ഇതിന്റെ ഗുണഫലം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് പഞ്ചായത്ത് തല കൂട്ടായ്മകളിലൂടെ സാധിക്കും. നിലവിൽ പാലിയേറ്റീവ് – സാമൂഹിക സേവന പരിശീലന കേന്ദ്രം, ഒറ്റപ്പെട്ടുപോയ വയോജനങ്ങൾ, വിവിധ കാരണങ്ങൾ കൊണ്ട് ഒറ്റപ്പെട്ടുപോയ പ്രയാസമനുഭവിക്കുന്ന സ്ത്രീകൾ തുടങ്ങിയവർക്കുള്ള അഭയകേന്ദ്രമായി പ്രവർത്തിച്ചുവരുന്ന പീസ് വില്ലേജ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായി വസ്ത്രങ്ങൾ നൽകുന്ന ഡ്രസ്സ് ബാങ്ക്, പാലിയേറ്റീവ് – സാമൂഹിക സേവന പരിശീലന കേന്ദ്രം തുടങ്ങിയ സേവനങ്ങളും നിലവിൽ ചെയ്തു വരുന്നുണ്ട്. യോഗത്തിൽ പീസ് വില്ലേജ് മാനേജർ ഹാരിസ് അരിക്കുളം, ഭാരവാഹികളായ ജാസർ പാലക്കൽ, കെ കുമാരൻ, സി കെ ജാബിർ, ജംഷീന ജാബിർ, പി ആർ ഓ കെസിയ മരിയ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സലിം ബാവ സ്വാഗതവും നുഹ്മാൻ പിണങ്ങോട് നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *