May 20, 2024

ഫ്യൂച്ചര്‍ ഇന്ത്യാ കായിക പരിശീലനം സമാപിച്ചു.

0
Img 20240228 162741

 

കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്നിരുന്ന ‘ഫ്യൂച്ചര്‍ ഇന്ത്യ’ കായിക പരിശീലനം സമാപിച്ചു. സമാപന സംഗമം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഒ.സരോജിനി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു.നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് എ പി മുസ്തഫ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കോച്ചിംഗ് ക്യാമ്പുകള്‍ വഴി തിരഞ്ഞെടുത്ത കുട്ടികളെ ഉള്‍പ്പെടുത്തിയാണ് നഗരസഭ ഫ്യൂച്ചര്‍ ഇന്ത്യ കായിക പരിശീലനം സംഘടിപ്പിച്ചത്. കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ അവരുടെ താല്‍പര്യങ്ങളും അഭിരുചികളും മനസിലാക്കി അതിനനുസരിച്ച് കായിക പരിശീലനം നല്‍കി ഭാവിയില്‍ സംസ്ഥാനത്തിനും രാജ്യത്തിനും നേട്ടമാവുന്ന രൂപത്തില്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പരിശീലനം സംഘടിപ്പിച്ചത്.രണ്ട് വര്‍ഷമായി നടന്ന് വരുന്ന നഗരസഭയുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന പല വിദ്യാര്‍ത്ഥികളും സംസ്ഥാന ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വലിയ അംഗീകാരങ്ങള്‍ നേടിയത് ഫ്യൂച്ചര്‍ ഇന്ത്യ പരിശീലന പദ്ധതിയുടെ വിജയമായി.കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നുവരുന്ന ഫ്യൂച്ചര്‍ ഇന്ത്യ കായിക പരിശീലന പദ്ധതി വരും വര്‍ഷങ്ങളിലും തുടരുമെന്ന് നഗരസഭ അറിയിച്ചു.ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, നെറ്റ് ബോള്‍, സോഫ്റ്റ് മ്പോള്‍, ബേസ് ബോള്‍, ഖൊ ഖൊ തുടങ്ങിയ ആറോളം കായിക ഇനങ്ങളിലാണ് നിലവില്‍ പരിശീലനം നല്‍കി വരുന്നത്.സമാപന സംഗമത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ആയിഷാ പള്ളിയാല്‍, റൈഹാനത്ത് വടക്കേതില്‍, രാജാറാണി പി, കോച്ചുമാരായ ജോസഫ് മാസ്റ്റര്‍, സജല്‍. എം , ഡൈനി ടീച്ചര്‍, ശോഭ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കല്‍പ്പറ്റ ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജീവന്‍ മാസ്റ്റര്‍ സ്വാഗതവും, പി.ടി.എ പ്രസിഡന്റ് രഞ്ജിത് കെ പി നന്ദിയും പറഞ്ഞു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *