April 30, 2024

ജനകീയ പങ്കാളിത്തതോടെയുള്ള തടയണ നിർമാണം ഏപ്രിൽ പതിനാറിന്

0
Img 20240414 132120

പുൽപ്പളളി: കബനി നദിയിൽ ജനകീയ പങ്കാളിത്തതോടെയുള്ള തടയണ നിർമാണം ഏപ്രിൽ പതിനാറിന് നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ പറഞ്ഞു. കബനി നദിയിൽ നിന്നുള്ള ശുദ്ധജല പമ്പിങ് മുടങ്ങിയ സാഹചര്യത്തിലാണ് തടയണനിർമ്മിക്കാൻ പുൽപ്പള്ളി മുളളൻകൊല്ലി ഗ്രാമ പഞ്ചായത്തുകൾ തീരുമാനിച്ചത്.

പൊതുജന പങ്കാളിത്തത്തോടെയുള്ള തടയണ നിർമാണം ചൊവ്വാഴ്ച്ച രാവിലെ ഒൻപത് മണിക്കാരംഭിക്കും. കബനിയിലെ നീരൊഴുക്ക് കുറഞ്ഞതിനാൽ ബാണാസുരസാഗറിൽ നിന്നോ, കാരാപ്പുഴയിൽ നിന്നോ കുടിവെള്ള ആവശ്യത്തിനുള്ള വെള്ളം കബനിയിലേക്ക് പമ്പു ചെയ്യാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഈ ജലം പാഴാകാതെ ഉപയോഗപ്പെടുത്താനാണ്.

കബനിയിൽ തടയണ നിർമിക്കുന്നത്. തടയണ നിർമ്മിച്ച ശേഷം ജീല്ലാഭരണകുടം തുടർനടപടികൾ സ്വീകരിക്കും. ബീച്ചനഹള്ളി ഡാമിൽ നിന്ന് കൂടുതൽ ജലം തുറന്ന് കൊടുത്തതോടെ കബനി നദിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നിരുന്നു. ഇതോടെ കബനി കുടിവെള്ള പദ്ധതിയുടെ പമ്പിങ് മുടങ്ങി തുടർന്നാണ് ജനകീയ പങ്കാളിത്തത്തോടെ ഗ്രാമപ്പഞ്ചായത്ത് തടയണ നിർമിക്കുന്നതിന് തീരുമാനിച്ചത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *