April 30, 2024

ട്രേഡ് യുണിയൻ പണിമുടക്ക് ബന്ദാക്കുന്ന രാഷ്ടിയ നിലപാട് കാടത്തം : ഏകോപന സമിതി

0
Gridart 20220316 2012060722.jpg
കൽപ്പറ്റ : കേരളത്തിലെ രാഷ്ട്രീയ  പാർട്ടി ട്രേഡ് യുണിയനുകൾ മാർച്ച് 28, 29 തിയ്യതികളിൽ ദേശിയ പണിമുടക്കെന്ന പേരിൽ നടത്തുന്ന സമര പരിപാടി കാലഹരണപ്പെട്ടതും കാടത്തവുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മറ്റി കുറ്റപ്പെടുത്തി.
രാജ്യത്ത് സമരം ചെയ്യാനും പണിമുടക്കാനുo എല്ലാവർക്കും അവകാശവുമുണ്ട് എന്നാൽ പണിമുടക്കിന് വലിയ പ്രചരണം നൽകി പണിമുടക്ക് കേരള ബന്ദ് അക്കി മാറ്റാനാണ് യുണിയനുകൾ ശ്രമിക്കുന്നത്.
കേരളത്തിൽ നിസാര കാര്യത്തിന് പോലും അടിക്കടി ഹാർത്താൽ പ്രഖ്യപിക്കുന്ന രാഷ്ടിയ പാർട്ടികളുടെ സമീപനങ്ങളെ കോടതി ഇടപെട്ട് നിയന്ത്രിച്ചതു മുതലാണ് ഹാർത്താ ലിന് പുതിയ പരിവേഷം നൽകി “പണിമുടക്ക് ബന്ദിന് ” രൂപം നൽകിയിട്ടുള്ളത്.
2019 ൽ സംഘടന സംസ്ഥാന കമ്മറ്റി ഹർത്താലിനെതിരെ കോടതിയെ സമിപിക്കുകയും തുടർന്ന് കോടതി പുറപ്പെടുവിച്ച ഉത്തരവുകളും നിയന്ത്രണങ്ങളും കൊണ്ട് സംസ്ഥാനത്ത് ഹർത്താൽ ഒരു പരിധി വരെ നിയന്ത്രണ വിധേയമായതാണ്.
കേരളത്തിൽ ഹർത്താലിന് നിയന്ത്രണം വന്നതിന് ശേഷം കഴിഞ്ഞ രണ്ട് വർഷങ്ങളിലും സംസ്ഥാന ജി വനക്കാരും , അദ്ധ്യാപകരും  ട്രേഡ് യൂണിയനുകളും ചേർന്ന ദേശീയ പണിമുടക്ക് എന്ന പേരിൽ ഹർത്താൽ നടത്തിയിരുന്നു.
ചെറുകിട വ്യാപാരികൾ, കർഷക തൊഴിലാളികൾ, ഒട്ടേ ടാക്സിതൊഴിലാളികൾ, കൂലിപണിക്കാർ ,ബസ് തൊഴിലാളികൾ തുടങ്ങി അന്നന്നത്തെ അന്നത്തിന് വേണ്ടി തൊഴിൽ ചെയ്യുന്നവരുടെ ഉപജി വനം മുടക്കുന്ന ഈ ദേശീയ പണിമുടക്ക് സംസ്ഥാന ജി വനക്കാർക്കും അദ്ധ്യപകർക്കും , സർക്കാർ അർദ്ധ സർക്കാർ വേതനം പറ്റുന്നവർക്കും, ജനപ്രതിനിധികൾക്കും
ചുമ്മ വീട്ടിൽ ഇരുന്ന് വേതനം വാങ്ങാനുള്ള അവസരമാണ് ഒരുക്കുന്നത്.
സർക്കാർ ശമ്പളം പറ്റുന്നവരുടെ എജന്റായി രാഷ്ടിയ പാർട്ടികൾ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണം.
ട്രേഡ് യുണിയനുകളുടെ അവകാശങ്ങൾക്ക് വേണ്ടി അതിലെ അംഗങ്ങൾ പണിമുടക്കുമ്പോൾ പ്രസ്തുത പണിമുടക്കിൽ മറ്റുള്ളവരും പങ്ക് ചേരണമെന്ന് ശഠീക്കുന്നത് ശരിയല്ല.
ജനങ്ങളെ ഭീക്ഷണിപ്പെടുത്തി സമ്മർദ്ധത്തിലാക്കി ഒരു വിഭാഗത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ഇരയാക്കുന്ന പ്രാകൃതമായ ഈത്തരം സമര മർഗ്ഗങ്ങളിൽ നിന്ന് രാഷ്ടിയ പാർട്ടികൾ പിൻമാറണം.
കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും തുടർച്ചായ കോവിഡ് പ്രതിസന്ധികളിലും തകർന്ന് അതീജീവനത്തിനായി പൊരുതുന്ന ചെറുകിട വ്യാപാരികളെയും , കാർഷകതൊഴിളികൾ, പിടിക തൊഴിലാളികൾ തുടങ്ങിയവരെ ദേശീയ പണിമുടക്കലിൽ നിന്ന് ഒഴിവാക്കണം.
2019 ലെ സംഘടനയുടെ ഹർത്താൽ വിരുദ്ധ നിലപാടുകളിൽ ഇപ്പോഴും സംഘടന ഉറച്ച് നിൽക്കുന്നതായും വ്യാപാരികൾ പറഞ്ഞു.
ജില്ല പ്രസിഡന്റ് ശ്രി.കെ.കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ഒ.വി. വർഗ്ഗീസ്, ഇ.ഹെദ്രൂ, ജോജിൻ .ടി ജോയ് , കെ.കുഞ്ഞിരായിൻ ഹാജി, കെ. ഉസ്മാൻ, കെ.ടി. ഇസ്മായിൽ, നൗഷാദ് കരിമ്പനക്കൽ, എം.വി. സുരേന്ദ്രൻ, ഇ.ടി. ബാബു, പി.വി. മഹേഷ് , സി.രവിന്ദ്രൻ . സി.വി. വർഗ്ഗീസ്, കമ്പ അബ്ദുള്ള ഹാജി, കെ.കെ. അമ്മദ് ഹാജി, പി.വൈ. മത്തായി, കൊട്ടരം അഷറഫ്, ടി.സി വർഗ്ഗീസ്, മത്തായി ആതിര തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *